പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

ഭാരതത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.

പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നവംബർ 22ന് തന്നെ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പതിവ് ഇമ്മ്യൂണൈസേഷന്റെ ഭാഗമായി പോളിയോ പ്രതിരോധ മരുന്ന് സ്വീകരിച്ച കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ പൾസ് പോളിയോയുടെ ഭാഗമായി തുള്ളി മരുന്ന് നല്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരം പേരൂർക്കട ജില്ല ആശുപത്രിയിൽ നവംബർ 22 ഞായറാഴ്ച രാവിലെ 8 നു നിർവഹിക്കും. മേയർ വി.വി രാജേഷ് അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എം.പി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 12,92,421 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 13,453 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 26,906 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ക്രമീകരിക്കും.

സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നകുന്നതിനു 373 ട്രാൻസിറ്റ് ബൂത്തുകൾ, 149 മൊബൈൽ ബൂത്തുകൾ, 7 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ.

1980 കളിൽ രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം കുട്ടികൾക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തിൽ നിന്ന് പോളിയോ വൈറസിനെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉൾപ്പടെ ചിലരാജ്യങ്ങളിൽ ഇപ്പോഴും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിൻറെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനിൽക്കുന്നത്. പോളിയോ നിർമ്മാർജ്ജന യജ്ഞത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണം.

പരിപാടിയുടെ പ്രചരണത്തിനായി ബാനറുകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ എന്നിവയ്ക്ക് പുറമേ ഭവനസന്ദർശനവും നടത്തും. വാക്‌സിൻ, അവ സൂക്ഷിക്കാനുള്ള ഐഎൽആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്‌സ്, വാക്‌സിൻ കാരിയർ തുടങ്ങിയ ശീതീകരണ ഉപാധികളും തയ്യാറാക്കിയിട്ടുണ്ട്.

പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് നവംബർ 23, 24 തിയതികളിൽ വീടുകളിലെത്തി വാക്‌സിൻ നൽകുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് വാളൻറിയർമാർ. ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദർശ : നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി...

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...

എസ്എൻഡിപി തിരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂലമായ നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എസ്എൻഡിപി യോഗത്തിന് കേരളത്തിലെ...