മാർച്ച് 17, ലോകനിദ്രാദിനം

-സുകന്യാശേഖർ

മാർച്ച് മൂന്നാമത്തെ വെള്ളിയാഴ്ചയാണ് എല്ലാ വർഷവും ലോകനിദ്രാദിനം ആചരിക്കുന്നത്.

ഗ്ലോബൽ സ്ലീപ്പ് സൊസൈറ്റിയുടെ ഒരു ശാഖയായ ദി വേൾഡ് സ്ലീപ്പ് ഡേ കമ്മിറ്റി 2008-ൽ വേൾഡ് സ്ലീപ്പ് ഡേ കമ്മിറ്റി രൂപീകരിച്ചു.

നല്ല ഉറക്കത്തിൻ്റെ മൂല്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉറക്കവുമായി ബന്ധപ്പെട്ട വിവിധ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഈ ദിനം ആരംഭിച്ചു.

2023 ലെ ലോക ഉറക്ക ദിനത്തിൻ്റെ തീം “നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്” എന്നതാണ്.

നന്നായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പോലെ, ഒരാളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന് അടിസ്ഥാനമായ ഒരു പെരുമാറ്റമാണ് ഉറക്കം.

എന്താണ് ഉറക്കം?
ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോകുന്ന അവസ്ഥയാണ് ഉറക്കം.

ക്ഷീണം മാറ്റി ഉന്മേഷം നല്‍കുന്ന അവസ്ഥയാണ് ഉറക്കം. ഉറക്കത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്.

ആദ്യഘട്ടം ലഘുവായ ഉറക്കമാണ് (ലൈറ്റ് സ്ലീപ്). ഉറക്കത്തിലേക്ക് നമ്മള്‍ വീഴുന്ന ഘട്ടം.

ഈ ഘട്ടത്തില്‍ നമ്മള്‍ പകുതി ഉറക്കത്തിലും പകുതി ഉണര്‍ന്ന അവസ്ഥയിലുമാണ്.

അപ്പോള്‍ ഉറക്കമുണരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പേശീചലനങ്ങള്‍ മന്ദഗതിയിലാകുന്നു.

ചിലപ്പോള്‍ പേശികള്‍ കോച്ചിവലിക്കുകയും ചെയ്യും. ഈ സമയത്ത് നമ്മളെ ആരെങ്കിലും വിളിച്ചുണര്‍ത്തിയാല്‍ നമ്മള്‍ പെട്ടെന്നുണരും.

ഇനി രണ്ടാമത്തെ ഘട്ടം (ട്രൂ സ്ലീപ്). ആദ്യഘട്ടത്തിന്‍റെ പത്തുമിനിറ്റിനുള്ളില്‍ ഇരുപത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് നമ്മള്‍ കടക്കുന്നു.

ശ്വാസഗതിയും ഹൃദയമിടിപ്പും മന്ദഗതിയിലാകാന്‍ തുടങ്ങുന്നു. വലിയ ഉറക്കത്തിലേക്ക് കടക്കുന്ന ഉറക്കത്തിന്‍റെ ഘട്ടമാണിത്.

അടുത്തത് മൂന്ന് , നാല് ഘട്ടങ്ങള്‍ (ഡീപ് സ്ലീപ്). മൂന്നാം ഘട്ടത്തില്‍ തലച്ചോറ് കുറഞ്ഞ ആവൃത്തിയുള്ള ഡെല്‍റ്റാതരംഗങ്ങള്‍ ധാരാളമായി പുറപ്പെടുവിക്കുന്നു.

ഹൃദയമിടിപ്പും ശ്വാസോച്ഛ്വോസവും ഏറ്റവും മന്ദഗതിയിലാകുന്നു.

നാലം ഘട്ടത്തില്‍ ശ്വാസോച്ഛ്വോസത്തിന് ഒരു താളമുണ്ടാകുന്നു. പേശികള്‍ ഏതാണ്ട് സ്തംഭനാവസ്ഥയില്‍.

ഈ അവസ്ഥയില്‍ ഒരാളെ വിളിച്ചുണര്‍ത്താന്‍ പ്രയാസമാണ്.

ഒരാളെ ഉണര്‍ത്തിയാല്‍ മിനിറ്റുകള്‍ കഴിഞ്ഞേ നന്നായി ഉണരാന്‍ കഴിയൂ. ഉണര്‍ന്നാലും ശരീരം ചാഞ്ചാടുന്ന ഒരു തരം അവസ്ഥയിലായിരിക്കും.

ഇനി അഞ്ചാമത്തെ ഘട്ടം.

ഇതിന് റാപിഡ് ഐ മൂവ്മെന്‍റ് സ്ലീപ് എന്നാണ് പേര്. നമ്മള്‍ ഉറങ്ങാന്‍ തുടങ്ങിയ ശേഷം ഏതാണ്ട് 70-90 മിനിറ്റു കഴിഞ്ഞാണ് ഈ ഘട്ടത്തിലെത്തുന്നത്.

ഒരു രാത്രിഉറക്കത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ റാപിഡ് ഐ മൂവ്മെന്‍റ് സ്ലീപ് നമുക്കുണ്ടാകും.

ഈ ഘട്ടത്തില്‍ നമുക്ക് ബോധമുണ്ടാവുകയില്ലെങ്കിലും തലച്ചോറ് വളരെ ഊര്‍ജ്ജസ്വല (ആക്ടീവ്)മായിരിക്കും.

അതായത് നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഉള്ളതിനേക്കാളും കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായിരിക്കും.

ഈ ഘട്ടത്തിലാണ് മിക്കപ്പോഴും എല്ലാവരും സ്വപ്നങ്ങള്‍ കാണാറുള്ളത്.

ശ്വാസഗതിയും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കും.

കണ്ണുകള്‍ വീശിഎറിയുന്നതുപോലെ അല്ലെങ്കില്‍ പറക്കുന്നതുപോലെയുള്ള ഉറക്കാവസ്ഥ.

അതുകൊണ്ടാണ് ഈ ഘട്ടത്തിന് റാപിഡ് ഐ മൂവ്മെന്‍റ് സ്ലീപ് എന്ന പേര്.

ശരീരത്തിന് മൊത്തത്തില്‍ തളര്‍വാതം ബാധിച്ച പോലെയുള്ള അവസ്ഥയായിരിക്കും.

ഈ അഞ്ച് ഘട്ടങ്ങളും പല തവണ ആവര്‍ത്തിക്കപ്പെടും.

ഉറക്കത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ മൂന്ന്, നാല് ഘട്ടങ്ങളുടെ ദൈര്‍ഘ്യം കൂടുകയും അഞ്ചാം ഘട്ടത്തിന്‍റെ ദൈര്‍ഘ്യം കുറവുമായിരിക്കും.

രാത്രിയേറുന്തോറും അഞ്ചാം ഘട്ടത്തിന്‍റെ ദൈര്‍ഘ്യമാണ് കൂടുക.

പ്രഭാതമായിക്കഴിഞ്ഞാല്‍ 1, 2, 5 ഘട്ടങ്ങളിലായിരിക്കും നമ്മുടെ ഉറക്കം.

നന്നായി ഉറങ്ങി എഴുന്നേറ്റ് കഴിഞ്ഞാല്‍ കുറേ നേരത്തേക്ക് ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള കാര്യങ്ങളൊന്നും നമുക്ക് ഓര്‍മ്മയിലുണ്ടാവുകയില്ല.

ഇക്കാരണം കൊണ്ടാണ് അലാറം അടിക്കുമ്പോള്‍ അത് ഓഫ് ചെയ്തിട്ട് വീണ്ടും ഉറങ്ങാന്‍ തോന്നുന്നത്.

ഉറക്കവും ഉണരലും തലച്ചോറില്‍ നിന്നുള്ള നാഡീസന്ദേശങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു.

അതുകൊണ്ട് കഴിക്കുന്ന ആഹാരവും മരുന്നുകളും ഉറക്കത്തിന്‍റെ ഘട്ടങ്ങളെ ബാധിക്കും.

കാപ്പി കൂടുതല്‍ കുടിക്കുന്നവരിലും നമ്മായി പുകവലിക്കുന്നവരിലും അഞ്ചാം ഘട്ടം ഉറക്കം കുറയുന്നു.

ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നതൊക്കെ മൂന്ന്, നാല് ഘട്ടങ്ങളിലാണ് സംഭവിക്കാറുള്ളത്.

ഉറക്കം ആരോഗ്യത്തിന് എങ്ങനെ ഗുണകരം?

ഉറക്കത്തിലാണ് ഓര്‍മ്മകള്‍ കൂടുതല്‍ ഉറയ്ക്കുന്നത്.

നന്നായി ഉറങ്ങുന്നവര്‍ക്ക് നല്ല ഓര്‍മ്മശക്തിയുണ്ടാകും. പരിശീലിക്കുന്ന കാര്യങ്ങള്‍, അത് പഠനമായാലും മറ്റ് ജോലിയായാലും നല്ല ഉറക്കത്തിലൂടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയും.

നല്ല ഉറക്കം ആയുസ്സ് കൂട്ടുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

ജീവിതനിലവാരത്തെ മെച്ചപ്പെടുത്താന്‍ ഉറക്കം സഹായിക്കും.

നന്നായി ഉറങ്ങിയാല്‍ നന്നായി ജീവിക്കാനും കഴിയുമെന്നു സാരം.

ഹൃദയാരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്.

നമ്മുടെ ക്രിയേറ്റിവിറ്റി ഉറക്കത്തിലൂടെ മെച്ചപ്പെടും.

അതായത് ജോലിയായാലും പഠനമായാലും കാര്യങ്ങളെ നന്നായി രൂപപ്പെടുത്താന്‍ കഴിയും.

ഏകാഗ്രത കൂട്ടാന്‍ ഉറക്കം സഹായിക്കും.

നന്നായി ഉറങ്ങിയില്ലെങ്കില്‍ രക്തത്തിലെ ഹോര്‍മോണ്‍അളവ് കൂടുകയും തന്മൂലം വിശപ്പു വര്‍ദ്ധിക്കുകയും, അങ്ങനെ കൂടുതല്‍ ആഹാരം കഴിക്കുന്നതിലൂടെ വണ്ണം വെയ്ക്കുകയും ചെയ്യും.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...