നവദമ്പതികൾക്കിടയിൽ സാധാരണമോ?

ഡോ.ടൈറ്റസ് പി. വർഗീസ്

വദനസുരതം


വിവാഹം കഴിഞ്ഞിട്ട് ആറുമാസമായ യുവതിയാണ്; ഇപ്പോൾ 27 വയസ്സായി. ഭർത്താവിന് 30 വയസ്സുണ്ട്. അദ്ദേഹം വായ്‌കൊണ്ടുള്ള സെക്‌സിൽ നല്ല താത്പര്യമുള്ള ആളാണ്. എനിക്കാണെങ്കിൽ ഈ രീതിയോട് വല്യ കമ്പമില്ല. മാത്രമല്ല ഇത്തരം സെക്‌സിലൂടെ ക്യാൻസർ വരാൻ സാദ്ധ്യതയുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞു. ഇത് സത്യമാണോ? അതു മാത്രമല്ല സന്മാർഗ്ഗപരമായി നോക്കുമ്പോൾ ഇത് പ്രകൃതിവിരുദ്ധമാണെന്നും മറ്റൊരു കൂട്ടുകാരി ഉപദേശിച്ചു. ദയവായി എന്റെ സംശയങ്ങൾക്ക് മറുപടി തരുമല്ലോ.
റസിയ, കോഴിക്കോട്


വദനസുരതം പ്രധാനമായും രണ്ടുവിധത്തിലുണ്ട്. പുരുഷൻ തന്റെ നാവ് ഉപയോഗിച്ച് സ്ത്രീയുടെ ജനനേന്ദ്രിയം ഉത്തേജിപ്പിക്കുന്ന രീതിയാണ് ഒന്ന്. ഇംഗ്ലീഷിൽ കണ്ണിലിംഗസ് (Cunnilingus) എന്നറിയപ്പെടുന്ന ഇത്തരം വദനസുരതം നവദമ്പതികൾക്കിടയിൽ സാധാരണമാണെന്ന് സർവ്വേകൾ പറയുന്നു. സ്ത്രീ വായ് ഉപയോഗിച്ച് പുരുഷലിംഗം ഉത്തേജിപ്പിച്ച് രതിമൂർച്ഛയിലെത്തിക്കുന്ന ഫെലാഷ്യ (Fellatio) എന്ന വദനസുരതരീതിയാണ് രണ്ടാമത്തേത്. എന്തായാലും ഈ രണ്ടുതരം മാർഗ്ഗങ്ങൾക്കും തത്തുല്യമായ മലയാളപദങ്ങൾ ഉള്ളതായി അറിവില്ല എന്നുകൂടി സൂചിപ്പിക്കട്ടെ. എന്തായാലും ഈ രണ്ടുതരം രീതികൾ അവലംബിച്ചാലും അർബുദം ഉണ്ടാകുമെന്നതിന് എന്തെങ്കിലും തെളിവുകൾ ഉള്ളതായി ഗവേഷണങ്ങളിലൊന്നും വെളിവാക്കപ്പെട്ടിട്ടില്ല.
രോഗാതുരമായ ലൈംഗികാവയവങ്ങൾ വൃത്തിഹീനമായ രീതിയിൽ വദനസുരതത്തിന് ഉപയോഗപ്പെടുത്തുന്നത് എന്തായാലും പ്രോത്സാഹിപ്പിക്കത്തക്കതല്ല. വായിൽ മുറിവുകൾ ഉള്ളവരിലേക്ക് ഇത്തരം അണുബാധകൾ പകരപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷേ, അതിൽ ക്യാൻസർ ഉൾപ്പെടില്ല.
പിന്നെ, ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രകൃതിവിരുദ്ധമാണോ അല്ലാത്തതാണോ എന്നു തീരുമാനിക്കേണ്ടത് ഒരു പ്രത്യേക തത്ത്വസംഹിതയോ സന്മാർഗ്ഗശാസ്ത്രമോ അല്ല എന്നോർക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ അവനവന്റെ യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന രീതിയിൽ തീരുമാനിച്ച് മുൻപോട്ടുപോവുകയാണ് വേണ്ടത്. സ്വന്തമായ തീരുമാനങ്ങളും നിഗമനങ്ങളും ഇല്ലാതെവരുമ്പോഴാണ് മറ്റു വല്ലവരുടെയും നീതിശാസ്ത്രം നമുക്ക് കടമെടുക്കേണ്ടിവരുന്നത്. സ്വന്ത വ്യക്തിത്വത്തിലൂന്നി വ്യക്തതയോടെ മുൻപോട്ടു പോവുക.

Leave a Reply

spot_img

Related articles

ക്ഷേത്ര പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ...

അരുവിക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി 6 വയസുകാരൻ മരിച്ചു.

അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്.വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.കുട്ടിയെ ഉടൻ തന്നെ...

മുനമ്പത്തെ 610 കുടുംബങ്ങളുടെയും റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കും വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി

പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണ്. ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു....

മധ്യപ്രദേശില്‍ ക്രൈസ്തവ പുരോഹിതർ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ

ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകള്‍ കയറിയിറങ്ങുന്ന പല പേരിലറിയുന്ന സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.അവരാണ് ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും...