സെക്സോളജിസ്റ്റും ചോദ്യങ്ങളും

ഡോ.ടൈറ്റസ് പി. വർഗീസ്

വൃത്തിയില്ലാത്ത ഭാര്യ

ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുന്ന എക്‌സിക്യൂട്ടീവ് ആണ് ഞാൻ. തിരക്കുള്ള ഔദ്യോഗികജീവിതത്തിനിടയിലും ദാമ്പത്യജീവിതത്തിന് സമയവും സന്ദർഭവും കണ്ടെത്താൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ആദ്യകാലങ്ങളിൽ സെക്‌സിൽ ഭാര്യ വളരെ ഉത്സാഹവും താത്പര്യവും കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ എനിക്കും അതൊരു പ്രോത്സാഹനമായിരുന്നു. എന്റെ സ്വന്തം സുഖത്തിൽ ഉപരി ഭാര്യയെ രതിമൂർച്ഛയിലെത്തിക്കാനും ഞാൻ അങ്ങേയറ്റം ശ്രമിച്ചിരുന്നു; വിജയിച്ചിരുന്നു. എന്നെപ്പറ്റി ലൈംഗികതയിൽ യാതൊരു പരാതിയും ഭാര്യ ഇതേവരെ നേരിട്ടോ അല്ലാതെയോ പ്രകടിപ്പിച്ചിട്ടുമില്ല. അതിനിടയിൽ ഒരു കുട്ടിയുണ്ടായി. മകൾക്ക് ഇപ്പോൾ രണ്ടുവയസ്സുണ്ട്. കുട്ടിയെ നോക്കാൻ ആയയെ ഏർപ്പാടാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രശ്‌നം ഭാര്യയുടെ വൃത്തിയില്ലായ്മയാണ്. ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും തീരെ വൃത്തിപുലർത്താറില്ല. അടുക്കളയിൽ നിന്നും കുളിക്കുകപോലും ചെയ്യാതെ നേരെ കിടപ്പറയിലേക്കാവും വരിക. വിയർപ്പിന്റെ നാറ്റവും മുഷിഞ്ഞ വേഷവും കാണുമ്പോൾത്തന്നെ എനിക്ക് അറപ്പുവരും. എത്ര പറഞ്ഞിട്ടും ഭാര്യ ഇതേക്കുറിച്ച് ബോധവതിയാകുന്നില്ല. ചിലപ്പോൾ ഇതേച്ചൊല്ലി വീട്ടിൽ വലിയ വഴക്കുപോലും ഉണ്ടാകാറുണ്ട്.
ഇത്തരം അവസ്ഥ കാരണം സംതൃപ്തികരമായി സെക്‌സിൽ ഏർപ്പെടാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ എന്റെ പ്രശ്‌നം. ആകെ കൺഫ്യൂഷനിലായിരിക്കുന്ന എനിക്ക് പരിഹാരമാർഗ്ഗം നിർദ്ദേശിക്കുമല്ലോ.
ശ്രീകാന്ത്, കണ്ണൂർ


വ്യക്തിപരമായ വൃത്തിയും വെടിപ്പും ലൈംഗികതയിൽ ഒരു പ്രധാന ഘടകമാണെന്ന് പലരും ഓർക്കാറില്ല. ഇക്കാര്യത്തിൽ തീരെ ശ്രദ്ധ കാണിക്കാത്തവരിൽ സ്ത്രീകളാണ് മുമ്പിൽ. വീടും പരിസരവുമായി ചുറ്റിപ്പറ്റിനിൽക്കുന്ന വീട്ടമ്മമാരുടെ ജീവിതശൈലി പലപ്പോഴും വൃത്തിയുടെ കാര്യത്തിൽ അവരെ പിന്നോക്കം നയിക്കാറുണ്ട്. ‘സാഹചര്യങ്ങൾ അനുകൂലമല്ല’ എന്നൊരു ന്യായം ഈ വിഷയത്തിൽ മിക്ക സ്ത്രീകളും പറഞ്ഞുകേൾക്കാറുണ്ട്. പക്ഷേ, ഒന്നുകൂടി സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ഒരുതരം അലസതയും അലംഭാവവുമാണ് ഈ ഒഴികഴിവുപറച്ചിലിനു പിന്നിലെന്ന് മനസ്സിലാകും. രാവിലെ മുതൽ വൈകുന്നേരം വരെ ഒരു സാധാരണ വീട്ടമ്മ ചെയ്യേണ്ടിവരുന്ന ജോലികൾ എണ്ണിയാലൊടുങ്ങാത്തതാണെന്നതിന് സംശയമില്ല. ‘വെറുതെയല്ലാത്ത ഭാര്യമാരും’ ‘വെറുതെയുള്ള ഭർത്താക്കന്മാരും’ ഇന്ന് താരതമ്യേന കൂടുതലാണെന്ന് തോന്നാറുണ്ട്. പക്ഷേ, ‘എത്ര ജോലിചെയ്താലും വൈകുന്നേരമൊന്നു കുളിച്ചിട്ടു കിടപ്പറയിലേക്കു പോയാലെന്താ പോലീസു പിടിക്കുമോ?’ ഇങ്ങനൊരു ചോദ്യം ഏതെങ്കിലും ഭർത്താവു ചോദിച്ചാൽ ആ മാന്യദേഹത്തെ നമുക്കു കുറ്റപ്പെടുത്താനാകുമോ?
മനുഷ്യന് ഇന്ദ്രിയാനുഭവങ്ങൾ അഞ്ചാണ്. കാണുക, കേൾക്കുക, സ്പർശിക്കുക, രുചിക്കുക, മണക്കുക. ഇങ്ങനെ പോകുന്നു പഞ്ചേന്ദ്രിയാനുഭവങ്ങൾ. ഇവയിൽ മണക്കാനുള്ള കഴിവിനെയും കാണാനുള്ളശേഷിയെയും പിതൃഭാവാധിഷ്ഠിതം (Father Oriented) എന്നും, കേൾവി, സ്പർശനം, രുചിയറിയാനുള്ള കഴിവ് എന്നിവയെ മാതൃഭാവാധിഷ്ഠിതം (Mother Oriented) എന്നും ആധുനിക മനശ്ശാസ്ത്രം വിലയിരുത്തുന്നു. മാനസികതലത്തിൽ അപഗ്രഥിക്കുമ്പോൾ ബോധാതീത മനസ്സു(Subliminal Mind)മായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് ഘ്രാണശേഷി. ശാരീരികതലത്തിൽ മസ്തിഷ്‌കത്തിലെ ഫ്രന്റൽ ലോബ്(Frontal Lobe)മായാണ് ഇതിനു ബന്ധം. ലൈംഗികതയിൽ മണത്തിന് വളരെ പ്രധാനമായ റോളാണുള്ളത്. ശാരീരികശുചിത്വം പാലിക്കാത്ത സ്ത്രീകളിൽനിന്നുയരുന്ന ഗന്ധം മിക്ക ഭർത്താക്കന്മാർക്കും അസഹനീയമാണ്.
ഇതേപോലെതന്നെ ‘സ്പർശനം’ എന്നത് മാനസികതലത്തിൽ അബോധമനസ്സു(ഡിരീിരെശീൗ ൊശിറ)മായി ബന്ധപ്പെട്ടു നിൽക്കുന്നു. തലച്ചോറിലെ ‘പാരിറ്റൽ ലോബ്’ (Parietal Lobe)മായാണ് ഈ ഇന്ദ്രിയാനുഭവം അടിസ്ഥാനപ്പെട്ടു കിടക്കുന്നത്. സ്പർശനം ലൈംഗികതയിൽ അതിപ്രധാനമാണെന്നു പറയേണ്ടതില്ലല്ലോ. ‘കുളിക്കാതെയും നനക്കാതെയും’ നടക്കുന്ന ഭാര്യയോട് ഭർത്താവിന് എങ്ങനെ ലൈംഗിക അടുപ്പം തോന്നാനാണ്?
സുഹൃത്തേ, ഈ വിഷയത്തിൽ ഭാര്യയെ സ്‌നേഹാതുരമായ ഭാഷയിൽ ബോധവൽക്കരിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ. കുറച്ചെങ്കിലും വായനാശീലമുള്ള വ്യക്തിയാണെങ്കിൽ ഇത്തരം വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന മാസികകൾ ഭാര്യയ്ക്ക് വായിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കാവുന്നതാണ്. എന്തായാലും ഈവക വിഷയങ്ങളെപ്പറ്റി ഒരു ‘ഔദ്യോഗിക ക്ലാസ്സെടുക്കലോ’ വാദപ്രതിവാദമോ നടത്തി രംഗം വഷളാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തീരെ നിവർത്തിയില്ലെങ്കിൽ മാത്രം മനശ്ശാസ്ത്രജ്ഞൻ കൂടിയായ ഒരു നല്ല സെക്‌സോളജിസ്റ്റിനെ ഭാര്യയെയും കൂട്ടി കൺസൽട്ടുചെയ്യാവുന്നതാണ്.

Leave a Reply

spot_img

Related articles

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ പ്രചാരണം ഇന്നാരംഭിക്കും

സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം'...

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാന്‍ കേരളം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ...