മുഖ സൗന്ദര്യത്തിനു ബീറ്റ്‌റൂട്ട്


മുഖത്തിന് നിറവും സൗന്ദര്യവും കൂട്ടുന്നതിന് ബീറ്റ്‌റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്‌റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്.
ജ്യൂസാക്കി മുഖത്തിടാം. 10-15 മിനിറ്റിന്‌ശേഷം ഇത് കഴുകി കളയാം. ബീറ്റ്‌റൂട്ടിലുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
ബീറ്റ്‌റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മികസ് ചെയ്യുക. ഇതൊരു കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണിനു മുകളില്‍വയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും ഇത് നല്ലതാണ്.
ബീറ്റ്‌റൂട്ട് ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടില്‍ പുരട്ടാം. അല്ലെങ്കില്‍ ബീറ്റ്‌റൂട്ടിന്റെ കഷ്ണമെടുത്ത് അതില്‍ പഞ്ചസാര പുരട്ടി ചുണ്ടില്‍ പുരട്ടുക. മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാന്‍ ഇത് സഹായിക്കും.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...