ഉടുപ്പു തുന്നാന്‍ ഒരേയൊരു ‘പുലി’ ജോണ്‍സേട്ടന്‍

നാലോണ നാളില്‍ തൃശൂര്‍ നഗരത്തിലെത്തുന്ന വിയ്യൂര്‍ സെന്ററിന്റെ ടീമില്‍ പുലിവേഷക്കാര്‍ ഏറെയുണ്ടെങ്കിലും പുലിക്കളി ടീമിന് വേണ്ടി പുലികള്‍ക്കുള്ള ട്രൗസര്‍, പുലി തൊപ്പി, പുലിമുടി എന്നിവ നിര്‍മിക്കുന്നത് വടക്കന്‍ ജോണ്‍സസേട്ടന്‍തന്നെ. 1990കളില്‍ ആദ്യമായി വിയ്യൂര്‍ സെന്റര്‍ ടീം പുലിക്കളിയില്‍ പങ്കെടുക്കുമ്പോള്‍ ട്രൗസറുകള്‍ തയ്ച്ചു കൊണ്ട് തുടങ്ങിയതാണ് ജോണ്‍സന്റെ പുലി വേഷപ്പണി. നേരത്തെ തുന്നല്‍ക്കട ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം വേണ്ടെന്നുവെച്ച് വീട്ടില്‍ തന്നെ ത ുന്നല്‍ പണിയായി കഴിഞ്ഞു കൂടുകയാണ് ജോണ്‍സണ്‍. എങ്കിലും ഓണക്കാലമായാല്‍, പുലികളിയുടെ ഒരുക്കങ്ങള്‍ തുടങ്ങിയാല്‍ ജോണ്‍സന്റെ വീട് മറ്റൊരു പുലിമടയായി മാറും. വിയ്യൂര്‍ സെന്ററിന്റെ പുലികള്‍ക്ക് വേണ്ട ആടയലങ്കാരങ്ങള്‍ ജോണ്‍സന്റെ വീടാകെ നിറയും.
പുലിക്ക് ട്രൗസര്‍ തുന്നാന്‍ ചുരുങ്ങിയത് ഒന്നര മീറ്റര്‍ വേണമെന്നാണ് ജോണ്‍സണ്‍ പറയുന്നത്. പുലികളുടെ വലുപ്പമനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. സാധാരണ ട്രൗസറില്‍ നിന്നും വ്യത്യസ്തമാണ് പുലി ട്രൗസര്‍. നല്ല വലുപ്പം ഉണ്ടായിരിക്കും പുലി ട്രൗസറിന്. കട്ടിങ്ങിലും വ്യത്യാസങ്ങളുണ്ടെന്ന് ജോണ്‍സണ്‍ പറയുന്നു. സാറ്റിന്‍ തുണിയിലാണ് പുലിവേഷക്കാര്‍ക്കുള്ള ട്രൗസറുകള്‍ തുന്നുക. നാട്ടില്‍ നിന്നും ഗുജറാത്തില്‍ നിന്നും തുണികള്‍ എടുക്കാറുണ്ട്.
ഒരു ദിവസം അഞ്ചോ ആറോ ട്രൗസറുകളാണ് തുന്നി പൂര്‍ത്തിയാക്കാന്‍ സാധിക്കുക. ഇതുവരെയും വിയ്യൂര്‍ സെന്റന് ഒഴികെ മറ്റൊരു ടീമിനും വേണ്ടി ജോണ്‍സേട്ടന്‍ പുലി വേഷം തുന്നിയിട്ടില്ല. അലങ്കാരങ്ങള്‍ നിര്‍മിച്ചു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ വിയ്യൂര്‍ സെന്റര്‍ പുലിക്കളി ടീമിന്റെ ഒപ്പം തന്നെ ഉണ്ടാകും കളി കഴിയും വരെ ജോണ്‍സേട്ടന്‍.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...