ലോകത്തിലെ  സുന്ദരന്‍ മരം, പ്രായം 800

ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മീറ്റർ ചുറ്റളവിൽ മരം പടർന്നുനിൽക്കുന്നു. പഴക്കം മാത്രമല്ല ഇതിന്‍റെ പെരുമ. ലോകത്തിലെ ഏറ്റവും സുന്ദരമായ വൃക്ഷം എന്ന പ്രശസ്തിയും ഇതിനുണ്ട്. ടൂറിസ്റ്റുകളായി ദക്ഷിണകൊറിയയിൽ എത്തുന്നവരിൽ ഏറെയും ഈ മരം കൂടി കണ്ടിട്ടാണു മടങ്ങുക. രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിച്ച മരമെന്ന ഖ്യാതിയും ഇതിനു സ്വന്തം.
ജിൻകോ എന്നാണ് ഈ മരത്തിന്‍റെ പേര്. രാജ്യത്തിനകത്തും പുറത്തും ജിൻകോ മരങ്ങൾ ധാരാളമുണ്ടെങ്കിലും ഈ മരം പ്രായംകൊണ്ടും ഭംഗികൊണ്ടും വേറിട്ടുനിൽക്കുന്നു. വർഷത്തിലൊരിക്കൽ ഇതിന്‍റെ ഇലകൾ മുഴുവൻ മഞ്ഞനിറമാകും. വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്തവിധം മനോഹരമാണത്രെ അപ്പോഴത്തെ കാഴ്ച. ദക്ഷിണകൊറിയയിലെ ദേശീയ സ്മാരകങ്ങളിൽ ഒന്നായും ഈ മരത്തെ കണക്കാക്കുന്നു.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...