കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ അനുസ്മരിച്ചു

സാമൂഹിക വിമർശനത്തിന്റെ മൂർച്ചയേറിയ വരകൾ: മന്ത്രി പി.രാജീവ്

കോഴിക്കോട്: വരകളിലൂടെ കേരളീയ സാംസ്‌കാരിക-രാഷ്ട്രീയ പരിസരത്ത് മൂർച്ചയുള്ള ചർച്ചകൾ നടത്തിയ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ ഓർമിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബും കേരള കാർട്ടൂൺ അക്കാദമിയും. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. തനിക്ക് സമൂഹത്തോട് പറയാനുള്ളത് ഏറ്റവും മൂർച്ചയേറിയ വരകളിലൂടെ അവതരിപ്പിച്ച കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായിരുന്നു രജീന്ദ്രകുമാറെന്ന് പി.രാജീവ് പറഞ്ഞു. കാലത്തിനനുസരിച്ച് വരുന്ന മാറ്റങ്ങളെ ചലനാത്മകമായി പുതുക്കിക്കൊണ്ടിരുന്നു രജീന്ദ്രകുമാർ. അദ്ദേഹം വരച്ചിട്ട വരകളിലൂടെ കാലാതിവർത്തിയാവും ആ ജീവിതമെന്നും രാജീവ് അഭിപ്രായപ്പെട്ടു. എം.കെ.രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കാർട്ടൂണും കാരിക്കേച്ചറും രജീന്ദ്രകുമാറിന് ജീവിതമായിരുന്നു. അവസാനകാലത്ത് വയ്യാതെ കിടക്കുമ്പോഴും അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത് എനിക്കൊരു പേനയും കടലാസും തരുമോ എന്നായിരുന്നു. വരച്ച ഓരോ കാർട്ടൂണുകളും പുതിയകാലത്ത് പുനർവായനയ്ക്ക് അവസരം നൽകുന്നതാണെന്നും എം.പി. പറഞ്ഞു.


കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി പത്രാധിപർ മനോജ്.കെ.ദാസ് മുഖ്യഭാഷണം നടത്തി. കാർട്ടൂണിസ്റ്റുമാരായ ആർ. ഗോപീകൃഷ്ണൻ,
വി.ആർ. രാഗേഷ്, അനിമേറ്റർ സുരേഷ് ഏറിയാട്ട്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, പ്രസ് അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്.രാകേഷ് സ്വാഗതവും കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗം മധൂസ് നന്ദിയും പറഞ്ഞു.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....