വിജിലൻസ് മാത്യു കുഴല്‍നാടന്റെ മൊഴി രേഖപ്പെടുത്തി

ഇടുക്കി ചിന്നക്കനാലില്‍ റിസോർട്ട് വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിജിലൻസ് മാത്യു കുഴല്‍നാടന്റെ മൊഴി രേഖപ്പെടുത്തി.

തൊടുപുഴ മുട്ടത്തുള്ള ഓഫീസിലാണ് മൊഴിയെടുത്തത്.

എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാല്‍ നേരിടുമെന്നും മാത്യു കുഴല്‍നാടൻ എംഎല്‍എ പറഞ്ഞു.

തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും പ്രമാണത്തിലും നല്‍കിയിരിക്കുന്ന തുകയിലെ വ്യത്യാസം സംബന്ധിച്ചാണ് പ്രധാന വിവരങ്ങള്‍ വിജിലൻസ് ചോദിച്ചറിഞ്ഞത്.

ഒപ്പം ഏഴ് കോടി രൂപയോളം വരുന്ന റിസോർട്ടിന്റെ വിലമതിപ്പ് രേഖകളില്‍ ഒരു കോടി 90 ലക്ഷം രൂപ മാത്രമാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നും വിജിലൻസ് ചോദ്യം ചെയ്തു.

ഏതെങ്കിലും രീതിയില്‍ പുറമ്ബോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങളും വിജിലൻസ് തേടി.
പൊതുവായ ചോദ്യങ്ങള്‍ മാത്രമാണ് വിജിലൻസ് ചോദിച്ചതെന്നും എല്ലാത്തിനും കൃത്യമായ മറുപടി നല്‍കിയെന്നും മാത്യു കുഴല്‍നാടൻ മാധ്യമങ്ങളോട് പറഞ്ഞു.

തെളിവുകളൊന്നും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിജിലൻസ് ആവശ്യപ്പെട്ടാല്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കും, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കുഴല്‍നാടൻ പറഞ്ഞു.

2022ല്‍ ആണ് മാത്യുവും സുഹൃത്തുക്കളും കപ്പിത്താൻസ് റിസോർട്ട് വാങ്ങിയത്. ഒരു കോടി 92 ലക്ഷം രൂപ ആധാരത്തില്‍ കാണിച്ച വസ്തുവിന് നാമനിർദേശത്തിനൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ മാത്യുവിൻ്റെ ഷെയറായി മൂന്നര കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴ് കോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്ബ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് പരാതി.
ഗാർഹിക ആവശ്യത്തിന് അനുമതി വാങ്ങിയ കെട്ടിടം പിന്നീട് റിസോർട്ടാക്കി മാറ്റിയെന്നും ആരോപണമുയർന്നു. മാത്യു കുഴല്‍നാടന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് പരാതി നല്‍കിയത്. കാലാവധി കഴിഞ്ഞ റിസോർട്ടിൻ്റെ ലൈസൻസ് അടുത്തിടെ പഞ്ചായത്ത് പുതുക്കി നല്‍കിയിരുന്നു.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...