കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

തൃശൂർ ചാലക്കുടി കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി,തുടർന്ന് ഭർത്താവിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി.

മുരിങ്ങൂര്‍ സ്വദേശി 38 വയസ്സുള്ള ഷീജയാണ് കൊല്ലപ്പെട്ടത്.

അക്രമം തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും വെട്ടേറ്റു.

സംഭവത്തിന് ശേഷം പ്രതി കൊഴുപ്പുള്ളി ബിനു ഓടിരക്ഷപ്പെട്ടു.

കൊരട്ടി ഖന്നാനഗറിലെ വീട്ടില്‍ രാവിലെ 6 ഓടെയായിരുന്നു സംഭവം.

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യാണ് രണ്ടു മക്കൾക്കും വെട്ടേറ്റത്.

11 വയസ്സുള്ള മകന്‍ അഭിനവ്, 5 വയസ്സുള്ള മകള്‍ അനുഗഹ എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ ആദ്യം കൊരട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു.

ഇതിൽ അഭിനവിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സക്കായ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

ഷീജയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

കൃത്യത്തിന് ശേഷം ഭര്‍ത്താവ് ബിനു ഓടി രക്ഷപ്പെട്ടു.

പിന്നീടാണ് ബിനുവിൻ്റെ മൃതദേഹം കൊരട്ടിയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...