എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം 26ന്

ചങ്ങനാശ്ശേരി എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം 26ന് അഞ്ചരയ്ക്ക് കോളേജിൽ നടക്കും.
മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും നടത്തും.
അലുംമ്നൈ അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ. എം . മാത്യു അധ്യക്ഷത വഹിക്കും.
ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ ഷാജി പി ജേക്കബ്, ബാംഗ്ലൂർ ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് ഡോ. എ. കെ. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻമന്ത്രി കെ.സി. ജോസഫ് ഉമ്മൻചാണ്ടി അനുസ്മരണം നടത്തും.
കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്നവരെ മാനേജർ റവ. ഡോ. ജെയിംസ് പാലക്കൽ ആദരിക്കും. മികച്ച വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്യും. 1974ൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി 50 വർഷം പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെയും പ്രത്യേകമായി ആദരിക്കും.
പ്രിൻസിപ്പൽ റവ. ഫാ. റെജി പ്ലാത്തോട്ടം, ജോബ് മൈക്കിൾ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

spot_img

Related articles

ശിവാനി ജിജിത് നായർ – മലയാള സിനിമക്ക്‌ പുതിയ ഒരു പിന്നണി ഗായിക

സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ...

തിരുവനന്തപുരം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌

ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി...

തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

തൃശ്ശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. ഷോക്കേറ്റാണോ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ നിന്ന്...

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി.

കമാഖ്യ എക്സ്പ്രസ്സിന്റെ 11എസി കോച്ചുകളാണ് ഞായർ രാവിലെ 11.45 ഓടെ പാളം തെറ്റിയത്.കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ...