മോദി സർക്കാരിന്റെ നേട്ടങ്ങൾ; നിർമ്മലാ സീതാരാമന്റെ ബജറ്റ്

മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രം​ഗത്ത് ​ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ.നികുതി അടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ജിഎസ്ടി സഹായിച്ചു. ആളുകളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം 50% വര്‍ധിച്ചു. നിക്ഷേപ സൗഹൃദരാജ്യമായി ഇന്ത്യ മാറി.ആഗോളമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെന്നും ലോകം രാജ്യത്തെ ഉറ്റുനോക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിൽ വൈദ്യുതി, പാചകവാതകം, സൗജന്യ റേഷൻ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കി. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു.അഴിമതി കുറച്ചെന്നും വികസനത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾ പ്രതീഷയോടെ ഉറ്റുനോക്കുന്നു. ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.മികച്ച ജനപിന്തുണയോടെ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി മുദ്ര യോജന 43 കോടി രൂപ വായ്പ അനുവദിച്ചതില്‍ 22.5 ലക്ഷം കോടി യുവാക്കളുടെ സംരംഭകത്വത്തിനായി നല്‍കി. വനിതകൾക്ക് മുദ്രാ യോജന വായ്പകൾ ലഭ്യമാക്കി. യുവാക്കളെ ശാക്തീകരിക്കാൻ പദ്ധതി ആവിഷ്‌കരിച്ചു. പിഎം ആവാസ് യോജന വഴി വനികൾക്ക് വീടുകൾ ലഭ്യമാക്കി. വനിതകൾക്ക് അർഹിക്കുന്ന പരിഗണന ലഭ്യമായി. ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം പലമടങ്ങായെന്നും ധനമന്ത്രി പറഞ്ഞു.വികസനം എല്ലാ വീടുകളിലും എത്തിച്ചു. സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ദരിദ്രരുടെ വളർച്ചയാണ് രാജ്യത്തിന്റെ വളർച്ച. 25 കോടി ദരിദ്രരെ കൈപിടിച്ചുയർത്തി.ജൻധൻ അക്കൗണ്ട് വഴി ജനങ്ങളിലേക്ക് പണം എത്തിയെന്നും ധനമന്ത്രി. രാജ്യത്തെ 11.8 കോടി കർഷകർക്ക് പിഎം കിസാൻ യോജന പദ്ധതിയിലൂടെ സഹായമെത്തിക്കാനായി.വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജനം ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുപ്പുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...