വയനാട്ടിൽ വീണ്ടും ആന

വയനാട്ടിൽ വീണ്ടും ആന; മാനന്തവാടി നഗരത്തിൽ നിരോധനാജ്ഞ; സ്‌കൂളുകൾക്ക് പ്രത്യേക ജാഗ്രത നിർദേശം.

വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് ആനയിറങ്ങിയത്.ആന ഇറങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.നഗരത്തിലുൾപ്പെടെ ആന എത്തിയതോടെ മാനന്തവാടിയിൽ നിലവിൽ നിരോധനാജ്ഞയാണ്.സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്.ആന മാനന്തവാടി നഗരത്തിലുമെത്തി. ആന കോടതി വളപ്പില്‍ കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരുംപൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്.ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടിയില്‍ സ്‌കൂളിലെത്തിയ കുട്ടികളെ പുറത്തിറങ്ങാതെ സുരക്ഷിതമായി നിർത്താൻ നിർദേശമുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങാത്ത കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....