ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ എൽ.എസ്.ഡി കേസിൽ കുടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കണ്ടെത്തി; നാരായണദാസ് ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്ത്.
ചാലക്കുടിയിലെ വ്യാജ എൽ. എസ്. ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ പ്രതിയെ പൊലീസ് കണ്ടെത്തി.ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വ്യാജ സന്ദേശം പൊലീസിന് കൈമാറിയത്.കേസിൽ പ്രതി ചേർത്ത നാരായണദാസിനോട് ഈ മാസം 8ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്.