ആഫ്രിക്കൻ പന്നിപ്പനി: കോട്ടയത്ത് മുൻകരുതൽ നടപടി ശക്തമാക്കി

ഏഴു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു.

കോട്ടയം: ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചു. രോഗനിരീക്ഷണമേഖലയിൽ ഉൾപ്പെട്ട കുമരകം, ആർപ്പൂക്കര, അയ്മനം, തലയാഴം, ടി.വി പുരം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലേക്കും വൈക്കം നഗരസഭയിലേക്കും പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ച് ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർവാഹനവകുപ്പുമായി ചേർന്ന് സംയുക്തപരിശോധനയ്ക്ക് മൃഗസംരക്ഷണവകുപ്പിന് നിർദ്ദേശം നൽകി. രോഗനിരീക്ഷണമേഖലയിലെ പന്നിഫാമുകളിലും പന്നിവളർത്തൽ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തും. ഇതു സംബന്ധിച്ച് ബോധവത്ക്കരണം നൽകും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...