കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കടയിൽ രാഷ്‌ട്രീയവും ചൂടൻ!

ആവിപറക്കുന്ന ചൂടു ചായയും കുടിച്ച്; നല്ല മൊരിഞ്ഞ ബോണ്ടയും കഴിച്ച്, തെരഞ്ഞെടുപ്പു രാഷ്ട്രീയം പറയാന്‍ പുതുപ്പള്ളിയില്‍ ഒരിടമുണ്ട്. ഇരവിനെല്ലൂര്‍ പോസ്റ്റ്ഓഫീസ് പരിസരത്തെ കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കട.
ഈ പലഹാരക്കട നാടിന്‍റെ രൂചിയായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നാടന്‍ പലഹാരങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്  മേച്ചേരിക്കാലായില്‍ കൃഷ്ണന്‍കുട്ടി ചേട്ടന്‍റെ  കട.
മാവില്‍ ശര്‍ക്കരയും കടലയും പഴവും തേങ്ങാക്കൊത്തും ചേര്‍ത്തുണ്ടാക്കുന്ന ബോണ്ടയാണ് ഈ കടയിലെ മാസ്റ്റര്‍ പീസ്. അതുകൊണ്ടു തന്നെയാണ് ഈ കടയ്ക്ക് ബോണ്ടക്കട എന്നു പേരു വന്നതും.
തീര്‍ന്നില്ല, ചില്ലലമാരയിലും പാത്രങ്ങളിലും നിറഞ്ഞിരിക്കുകയാണു പലഹാരങ്ങള്‍. മഞ്ഞ നിറത്തില്‍  സുഖമുള്ള സുഖിയ‍നും മടക്കുസാനും വെട്ടുകേക്കും. എണ്ണയില്‍ പൊതിഞ്ഞു മൊരിഞ്ഞിരിക്കുന്ന നെയ്യപ്പം,  ഉഴുന്നുവട,  ഉള്ളിവട, പഴംപൊരി  അങ്ങനെ നീളുകയാണ് ഇവിടത്തെ പലഹാരങ്ങള്‍. ബോണ്ടക്കടയിലെ പലഹാരങ്ങളുടെ രുചിയറിയാന്‍ അന്യനാട്ടിൽനിന്നുവരെ ആളുകള്‍ എത്താറുണ്ട്.
ഈ തെരഞ്ഞെടുപ്പുകാലത്ത് നേതാക്കളുടെ ചായകുടിശാലയും വര്‍ത്തമാനകേന്ദ്രവും ബോണ്ടക്കടയാണ്. വിറകടുപ്പിലാണ് ഇവിടെ പലഹാരങ്ങള്‍ തയാറാക്കുന്നത്.
രാവിലെ ഏഴിന് കൃഷ്ണന്‍കുട്ടിയും ഭാര്യ സുശീലയും കടയിലെത്തും. സഹായത്തിന് ആളുകളുണ്ട്. രാത്രി ഒമ്പതു വരെ നല്ല തിരക്കാണ്. പാഴ്‌സല്‍ വാങ്ങാനും ധാരാളം പേരെത്തുന്നുണ്ട്.
പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണത്തിനെത്തിയ മന്ത്രിമാരും എംപിമാരും എംഎല്‍മാരും ബോണ്ടക്കടയിലെത്തുന്നു. തെരഞ്ഞെടുപ്പുകാലത്തെ പുതുപ്പള്ളിയുടെ ചര്‍ച്ചാകേന്ദ്രവും ഇഷ്ടകേന്ദ്രവുമായി ബോണ്ടക്കട മാറിയിരിക്കുകയാണ്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...