രണ്ടാം ഇന്നിംഗ്സ് 430 ന് 4 എന്ന നിലയിൽ ഇന്ത്യ ഡിക്ളയർ ചെയ്തതോടെ ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം 557 റൺസായിരുന്നു.
ഏറെക്കുറെ അപ്രാപ്യമായ റൺ ചേസിംഗിനിറങ്ങിയ ഇംഗ്ലണ്ട് ജഡേജയുടെ സ്പിൻ ബൗളിംഗിന് മുന്നിൽ 122 റൺസിന് കറങ്ങി വീഴുകയായിരുന്നു.
41 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.
33 റൺസെടുത്ത മാർക്ക് വുഡാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. അഞ്ച് ബാറ്റർമാരാണ് രണ്ടക്കം കാണാതെ മടങ്ങിയത്.
നേരത്തേ യശ്വസി ജയ്സ്വാളിൻ്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയാണ് (214 *) ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ശുഭ്മാൻ ഗിൽ സെഞ്ച്വറിക്കരികെ (91) റണ്ണൗട്ടായതാണ് നാലാം ദിവസത്തെ ഏക നിരാശ. അരങ്ങേറ്റ താരം സർഫ്രാസ് ഖാൻ രണ്ടാം ഇന്നിംഗ്സിലും മികവ് തുടർന്നു 68 (72) *.
ജയത്തോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2 – 1 ന് മുന്നിലെത്തി.
സ്കോർ ഇന്ത്യ, ഒന്നാം ഇന്നിംഗ്സ് 445, രണ്ടാം ഇന്നിംഗ്സ് 430/4 d.
ഇംഗ്ലണ്ട്, ഒന്നാം ഇന്നിംഗ്സ് 319, രണ്ടാം ഇന്നിംഗ്സ് 122.