ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി

യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഈ പതിനെട്ടുകാരന്‍, കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെയാണ് കരുനീക്കം ആരംഭിച്ചത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാൽപത്തിരണ്ട് നീക്കങ്ങൾക്കൊടുവിലായിരുന്നു ഗുകേഷ് പരാജയം സമ്മാനിച്ചത്.ആകെ 14 റൗണ്ട് മത്സരങ്ങൾ ആണുള്ളത്.ലോക ചാംപ്യന്‍റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് വിജയിച്ചാണ് ഗുകേഷ് ഫൈനലിനു യോഗ്യത നേടിയത്. ചാംപ്യനായാൽ ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാകും ഗുകേഷ്.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...