വരാന്‍ വൈകുന്നതെന്തേ?

ഡോ.ടൈറ്റസ് പി. വർഗീസ്

32 വയസ്സുള്ള എന്‍റെ ഭര്‍ത്താവിനുവേണ്ടിയാണീ കത്ത്. മാനസികമായി ഞങ്ങള്‍ക്കിടയില്‍ നല്ല സ്നേഹവും ലൈംഗികകാര്യങ്ങളില്‍ രണ്ടുപേര്‍ക്കും നല്ല താല്പര്യവുമാണ്. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവിന് ശുക്ലം വരാന്‍ വല്ലാതെ വൈകിപ്പോകുന്നതാണ് പ്രശ്നം. പലപ്പോഴും ശുക്ലം സ്ഖലിക്കാതെയും വരുന്ന സന്ദര്‍ഭങ്ങളുണ്ട്. യൂറോളജിസ്റ്റിനെയും, ആന്‍ഡ്രോളജിസ്റ്റിനെയും കണ്ട് ഒരുപാട് ആധുനിക ടെസ്റ്റുകള്‍ നടത്തുകയും ചികിത്സചെയ്യുകയുമൊക്കെ ചെയ്തെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. മാനസിക കാരണങ്ങളാല്‍ ഇങ്ങനെ സംഭവിച്ചേക്കാം എന്നു പറഞ്ഞതനുസരിച്ച് സൈക്കോളജിസ്റ്റിനെയും കണ്‍സള്‍ട്ട് ചെയ്തിരുന്നു. പക്ഷേ, അദ്ദേഹം കുറേ റിലാക്സേഷന്‍ രീതികള്‍ ചെയ്യിച്ചിരുന്നു. പക്ഷേ, ഭര്‍ത്താവിന്‍റെ ലൈംഗികപ്രശ്നം ഇപ്പോഴും അതേപടി തുടരുകയാണ്. അദ്ദേഹം കുറച്ച് മെലിഞ്ഞിട്ടാണ്. ഇനി എന്തു ചികിത്സയാണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞങ്ങള്‍ക്ക് കുട്ടികളും ആയിട്ടില്ല. മറുപടി തരുമല്ലോ.
അശ്വതി, തൃശ്ശൂര്‍

മാന്ദ്യസ്ഖലനം അഥവാ വൈകിയെത്തുന്ന സ്ഖലനമാണ് സഹോദരിയുടെ ഭര്‍ത്താവിന്‍റെ പ്രശ്നം. ശീഘ്രസ്ഖലനത്തിന്‍റെ നേര്‍വിപരീതമാണ് ഈ അവസ്ഥയെന്നു പറയേണ്ടിയിരിക്കുന്നു. ശാരീരികതലത്തില്‍ ഇതിന്‍റെ കാരണം പരിശോധിച്ച് കണ്ടെത്താത്ത പ്രമേഹമാണെന്നു കരുതുന്ന ചികിത്സകരുണ്ട്. സ്ഖലനസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നതോടൊപ്പം ഇത് ഉദ്ധാരണത്തെയും സാരമായി ബാധിക്കും. മാന്ദ്യസ്ഖലനത്തിന്‍റെ പ്രശ്നമുള്ള ചിലര്‍ക്കെങ്കിലും ലിംഗം യോനിയില്‍ കടത്തി ചലിപ്പിക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതായി കണ്ടിട്ടുണ്ട്. മുന്‍പോട്ടും പിറകോട്ടും ലിംഗം ചലിപ്പിക്കേണ്ടതിനു പകരം വശങ്ങളിലേക്കാണ് ഇത്തരക്കാരില്‍ പലരും ചലിപ്പിക്കുന്നതെന്നതാണ് കൗതുകകരമായ ഒരു വസ്തുത. ഇത്തരത്തിലാണോ നിങ്ങള്‍ക്കിടയിലെ ശാരീരികവേഴ്ച എന്ന് വിശകലനം ചെയ്തുനോക്കുക. ഒന്നോ രണ്ടോ ചലനങ്ങള്‍ക്കുശേഷം ശ്രദ്ധമാറിയിട്ട് അനക്കമില്ലാതിരിക്കുന്ന അവസ്ഥയും ചില ദമ്പതികള്‍ക്കിടയിലുണ്ട്.
ശുക്ലസ്ഖലനത്തിനു മുന്‍പോട്ടുള്ള ‘കോപേഴ്സ്’ ഗ്രന്ഥിയില്‍നിന്നുള്ള സ്രവം ശുക്ലമാണെന്നു കരുതുന്ന ചിലര്‍ സ്ഖലനം നടന്നുവെന്നു വിചാരിച്ച് അനങ്ങാതെ കിടക്കുന്ന അനുഭവങ്ങള്‍ പല ദമ്പതികള്‍ക്കുമുള്ളതായി പറയാറുണ്ട്.
എന്തായാലും ഇത്തരം പ്രശ്നങ്ങളുള്ളവര്‍ക്കിടയില്‍ ലൈംഗികബന്ധം അപൂര്‍ണ്ണമായി അവശേഷിക്കുന്നു എന്നത് ഒരു സത്യമാണ്. ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഇക്കാര്യത്തില്‍ ഏറ്റവും ആവശ്യമാണ്.
ആധുനിക മാനസിക-ലൈംഗികശാസ്ത്രങ്ങളില്‍ മാന്ദ്യസ്ഖലനത്തിന്‍റെ കാരണങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്. ഉപബോധമനസ്സിന്‍റെ രൂപീകരണഘട്ടത്തില്‍ (8-14) വളരെ അടുത്ത ബന്ധുക്കളില്‍നിന്നും അറിഞ്ഞോ അറിയാതെയോ സംഭവിച്ച സ്പര്‍ശനപരമായ ലൈംഗികാനുഭവം കുറ്റബോധാതിഷ്ടിതമായി സ്വാധീനിയ്ക്കുന്നതാണ് മാന്ദ്യസ്ഖലനത്തിന്‍റെ അടിസ്ഥാനമായി വിവക്ഷിക്കപ്പെടുന്നത്. ഒരുപരിധിവരെ പ്രോട്ടീന്‍റെയും കൊഴുപ്പിന്‍റെയും കുറവുകൊണ്ടും ഇങ്ങനെ സംഭവിക്കാമെന്നു സൂചിപ്പിക്കുന്ന ഗവേഷകരുമുണ്ട്.
എന്തായാലും പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതിനൊപ്പം ഭര്‍ത്താവിന്‍റെ ബാല്യ-കൗമാരഘട്ടങ്ങളില്‍ കടന്നുപോകേണ്ടിവന്ന മുന്‍പറഞ്ഞപ്രകാരമുള്ള സ്പര്‍ശനാനുഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല) മരുന്നോ, ഷോക്കോ, കൗണ്‍സലിംഗോ ഇല്ലാതെ മെമ്മറി റിട്രീവല്‍ തെറപ്പി, പ്രോബ്ലം ഡിഫ്യൂസിംഗ് തെറപ്പി തുടങ്ങിയവയിലൂടെ ‘ഡികോഡ്’ ചെയ്തുമാറ്റുമ്പോള്‍ ‘മാന്ദ്യസ്ഖലനം’ എന്ന ലൈംഗികപ്രശ്നം സഹോദരിയുടെ ഭര്‍ത്താവില്‍നിന്നും വളരെവേഗം വിട്ടുപോകുന്നത് അനുഭവിച്ചറിയുവാന്‍ സാധിക്കും. ആശംസകള്‍.

Leave a Reply

spot_img

Related articles

ദേശീയപാത നിര്‍മ്മാണം- മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്: രമേശ് ചെന്നിത്തല

ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി...

ദേശീയപാതാ തകർച്ച; സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്ന് കോടതി

ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങൾ ക്ഷമയോടെ...

കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു

ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്‌ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും...

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക്...