പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച്‌ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സീറ്റിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച്‌ കുഞ്ഞാലിക്കുട്ടി.

പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ മത്സരിപ്പിച്ച്‌ ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനുള്ള ആലോചനയും നേതൃത്വത്തിന് മുന്നിലുണ്ട്.
സലാമിനോടുള്ള സമസ്തയുടെ വിരോധം നിയമസഭയിലേയ്ക്കുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി സലാം രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി സലാമിനെ അനുനയിപ്പിക്കുകയായിരുന്നു.
ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യത്തില്‍ ഇ ടി മുഹമ്മദ് ബഷീർ സമ്മർദ്ദം ചെലുത്തുന്നതും മുസ്ലിം ലീഗിന് തലവേദനയാകും.
ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാനുമുള്ള ചർച്ചകള്‍ മുസ്ലിം ലീഗില്‍ സജീവമായിരുന്നു.
ഇതിനിടെയാണ് പൊന്നാനിയില്‍ നിന്നും മലപ്പുറത്തേയ്ക്ക് മാറാനുള്ള നീക്കം ഇ ടി മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്.
സ്വന്തം നാട്ടില്‍ നിന്ന് മത്സരിക്കണമെന്ന താല്‍പ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തില്‍ ആവശ്യം വീണ്ടും ഉന്നയിക്കും.

Leave a Reply

spot_img

Related articles

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ഇനി ബിജെപിയില്‍

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി...

കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരും; മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡല്‍ഹിയില്‍ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി,...

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം.സംസ്ഥാന അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ ജില്ലാ കമ്മിറ്റിയുടെ ആദ്യഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ...

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...