തങ്കമണി വീഡിയോ ഗാനം

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി “ഉടൽ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി ” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റീലീസായി.
ബി ടി അനിൽകുമാർ എഴുതിയ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്ന്
വി ദേവാനന്ദ്,മൃദുല വാര്യർ എന്നിവർ ആലപിച്ച ” കാതിലീറൻ പാട്ടു മൂളും ” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്
മാർച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസ് “തങ്കമണി”
തിയ്യേറ്ററികളിലെത്തിക്കുന്നു.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.
അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ,
സ്മിനു,തമിഴ് താരങ്ങളായ ജോൺ വിജയ്,സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.
കേരള മനസാക്ഷി നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റ

ഛായാഗ്രഹണം- മനോജ് പിള്ള,
എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ,
സംഗീതം-വില്യം ഫ്രാൻസിസ്,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-
സുജിത് ജെ നായർ,
പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ,
പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ ‘അമൃത’,സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ,
കലാസംവിധാനം-മനു ജഗദ്,മേക്കപ്പ്-റോഷൻ,
കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ,
സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി,
പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി
ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,
വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻ-അഡ്സോഫ്ആഡ്സ്,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...