ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി.

ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിയില്‍ അപാകതയില്ലെന്ന് ഹെെക്കോടതി.

ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു.

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അനുവദിച്ചിരുന്നില്ല.

Leave a Reply

spot_img

Related articles

മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി...

സിനിമാ മേഖലയിലെ പ്രതിസന്ധി; വീണ്ടും സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്‍കി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ്...

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങി

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്.ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ്...

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ്...