ഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യുടെ കീഴിൽ ഒരു സ്വതന്ത്ര തൊഴിലാളി യൂണിയന് കൂടി രൂപം കൊടുത്തു.

ഇതോടെ ഇരുപത്തിരണ്ടാമത്തെ സിനിമാ തൊഴിലാളി യൂണിയൻ ആണ് ഫെഫ്കയുടെ കീഴിൽ അണിചേരുന്നത്.
കേരളത്തിൽ സിനിമയിൽ സെറ്റ് വർക്ക്‌ ചെയ്യുന്ന തൊഴിലാളികൾക്കായി ഒരു സംഘടന, കാർപെന്റെർ, പെയിന്റർ, മോൾഡർ, വെൽഡർ, ഡമ്മി വർക്കർ, ഇലക്ട്രിഷ്യൻ, ആനിമേട്രോണിക്സ് തുടങ്ങി അസംഘടിതമായി നിൽക്കുന്ന തൊഴിലാളികൾ.
എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ വെച്ച് യോഗം ചേർന്ന് ഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയ്ക്ക് രൂപം കൊടുത്തു. അറുപത്തി അഞ്ചോളം പേർ യോഗത്തിൽ പങ്കെടുത്തു.

അംഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയകുമാർ.സി. (പ്രസിഡന്റ്‌)
മനു. എസ്. വി. (ജനറൽ സെക്രട്ടറി)ലിജിൻ (ട്രഷറർ) അജിത്കുമാർ,വിപിൻ. സി. ബാബു,അജേഷ്, പോന്നു വി ചാക്കോ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും, ഫെഫ്ക ജോയിന്റ് സെക്രട്ടറിയുമായ അനീഷ് ജോസഫ് നേതൃത്വം വഹിച്ചു.
അജിത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ , ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി. എസ്. വിജയൻ,ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോസ് തോമസ് ,ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡൻ്റ് എം ബാവ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി നിമേഷ് എം താനൂർ എന്നിവർ സംസാരിച്ചു…
യോഗത്തിൽ മധു രാഘവൻ, ജോസഫ് നെല്ലിക്കൽ, രാജേഷ് മേനോൻ,സാബുമോഹൻ,സാജൻ,നാസർ, അനിൽകുമാർ, ഫൈസൽ അലി, മിഥുൻ ചാലിശ്ശേരി, എന്നിവർ നേതൃത്വം വഹിച്ചു.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...