10 മണ്ഡലങ്ങളിൽ മത്സരിക്കാൻ എൻസിപി അജിത് പവാർ വിഭാഗം.
എൻസിപിയെ ഒഴിവാക്കി പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള എൻസിപിയെ (എസ്) എൽഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിക്കാൻ എൻസിപി അജിത് പവാർ വിഭാഗം സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു.
മാർച്ച് 2നു കളമശേരിയിൽ സംസ്‌ഥാന കമ്മിറ്റി ചേർന്നു സ്‌ഥാനാർഥികളെ പ്രഖ്യാപിക്കും.
ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, പൊന്നാനി, കോഴിക്കോട് മണ്ഡലങ്ങളിലാണു മത്സരിക്കുന്നതെന്നു പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി അറിയിച്ചു.