എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.
എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ (53)യാണ് ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏഴു മാസമായി ഇയാൾ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.