സമരാഗ്നി സമാപന വേദിയിൽ നിന്നും നേരത്തെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ നീരസമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
വേദി, രണ്ടാളുകള്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ കാലിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മുടക്കി പിന്നെന്തിനാണ് സമ്മേളനം നടത്തുന്നത് എന്ന് സുധാകരന്‍ ചോദിച്ചു. പ്രവര്‍ത്തകര്‍ ഇത്ര വലിയ സമ്മേളനം നടത്തുമ്ബോള്‍ എത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പ്രവര്‍ത്തകരോട് നിറഞ്ഞിരുന്ന കസേരകള്‍ ശൂന്യമായത് എങ്ങനെയെന്ന് ശകാരിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് സമ്മേളനം നടത്തുമ്ബോള്‍ മുഴുവന്‍ കേള്‍ക്കാന്‍ മനസുണ്ടാകണമെന്ന് സുധാകരന്‍ പറഞ്ഞു. രൂക്ഷമായി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
ഇതുപോലെ ഈ നാട്ടിലെ ജനങ്ങളെ കഷ്ടപ്പെടുത്തി പട്ടിണിക്കിട്ട സര്‍ക്കാര്‍ എന്തിനിവിടെ ഭരിക്കണമെന്നും പിണറായി വിജയന് ഇറങ്ങിപൊക്കൂടെയെന്നും സുധാകരന് പറഞ്ഞു.
പൊരിവെയിൽ കാരണമാണ് വൻജനക്കൂട്ടം വന്ന ശേഷം ആദ്യ പ്രസംഗങ്ങൾക്ക് ശേഷം പിരിഞ്ഞ് പോയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
5 മണിക്കൂറായി വെയിൽ കൊള്ളുന്ന പ്രവർത്തകരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.