വർക്കലയിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ.
ഭക്ഷ്യവിഷബാധയെ തുടർന്ന് 15ല്‍ ഏറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വർക്കലയില്‍ ഉള്ള സ്പൈസി റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് സ്പൈസി റസ്റ്റോറന്റ് തിരുവനന്തപുരം ജില്ലയിലെ വർക്കലയില്‍ പ്രവർത്തിച്ചിരുന്നത് എന്ന് വ്യക്തമായതിനെ തുടർന്ന് ഹോട്ടല്‍ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടക്കുകയായിരുന്നു
ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് 15ലേറെ പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യ വിഷബാധയാണെന്ന് ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചതോടെ നഗരസഭ ഹെല്‍ത്ത് സ്ക്വാഡും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് റസ്റ്റോറന്റ് പൂട്ടുകയും ചെയ്തു.