SSLC പരീക്ഷ മാർച്ച് 4 മുതൽ

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലുമുതൽ, കോട്ടയം ജില്ലയിൽ പരീക്ഷയെഴുതുന്നത് 19,214 പേർ.

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും.

കോട്ടയം ജില്ലയിൽ 256 സ്‌കൂളുകളിലായി 19,214 വിദ്യാർഥികളാണ് പരീക്ഷയെഴുതുക.

ഇതിൽ 9,520 ആൺകുട്ടികളും 9,694 പെൺകുട്ടികളുമാണ്.

കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. 346 പേർ.

ഇടക്കോലി ഗവൺമെന്റ് ഹൈസ്‌കൂളിലും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂളിലുമാണ് ഏറ്റവും കുറവു കുട്ടികൾ പരീക്ഷ എഴുതുന്നത്, മൂന്നു പേർ വീതം.

കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവമധികം വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്, 7575 പേർ.

രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. മാർച്ച് 25 വരെയാണ് പരീക്ഷ.

വിദ്യാഭ്യാസ ജില്ല തിരിച്ച് പരീക്ഷയെഴുതുന്നവരുടെ കണക്ക് ചുവടെ:

കടുത്തുരുത്തി -3086 (ആൺ: 1507 പെൺ: 1579, പരീക്ഷ കേന്ദ്രങ്ങൾ: 42)

പാലാ – 3296 (ആൺ: 1664 പെൺ: 1632, പരീക്ഷ കേന്ദ്രങ്ങൾ: 48)

കാഞ്ഞിരപ്പള്ളി -5257 (ആൺ: 2701 പെൺ: 2556, പരീക്ഷ കേന്ദ്രങ്ങൾ: 72)

കോട്ടയം -7575 (ആൺ: 3648 പെൺ: 3927, പരീക്ഷ കേന്ദ്രങ്ങൾ: 94)

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...