കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ റവന്യൂ ജീവനക്കാർക്ക് സസ്‌പെൻഷൻ.
ആലപ്പുഴ പുന്നപ്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത റവന്യൂ ജീവനക്കാർക്ക് സസ്പെൻഷൻ.
പുന്നപ്ര വില്ലേജ് അസിസ്റ്റന്റ് എം സി വിനോദ്,ഫീല്‍ഡ് അസിസ്റ്റന്റ് അശോക്കുമാര്‍ എന്നിവരെയാണ് ജില്ലാ കളക്ടർ സസ്‌പെൻ്റ് ചെയ്തത്.