കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വി.സി; റിട്ട. പ്രൊഫ. ഡോ പി.സി ശശീന്ദ്രന്‍ ചുമതലയേല്‍ക്കും.
കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചു
കൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി.
വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വി.സിയുടെ ചുമതല നല്‍കിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.