ജപ്പാനിലെ ഇഷിനോമാകിപ്രവിശ്യയിലെ ചെറിയൊരു ദ്വീപാണ് ടാഷിറോജിമ.
ഇവിടത്തെ പൂച്ചകളുടെ എണ്ണം ഇവിടെ വസിക്കുന്ന മനുഷ്യന്മാരേക്കാളും കൂടുതലായതുകൊണ്ടാണ് പൂച്ചദ്വീപ് എന്നറിയപ്പെടുന്നത്.
ദ്വീപില്‍ പണ്ട് പട്ടുനൂല്‍ക്കൃഷി ഉണ്ടായിരുന്നപ്പോള്‍ പുഴുക്കളെ തിന്നാനെത്തുന്ന എലികളുടെ ശല്യം നിയന്ത്രിക്കാനായിരുന്നു പൂച്ചകളെ വളര്‍ത്തിത്തുടങ്ങിയത്.
പിന്നീട് പൂച്ചകള്‍ പെറ്റുപെരുകി.
ചത്ത പൂച്ചകള്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്ന പതിവ് ഇവിടത്തുകാര്‍ക്കുണ്ട്.
പൂച്ചകള്‍ ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ദ്വീപുനിവാസികള്‍ പൂച്ചകളെ ആരാധിക്കുന്നു.