FIH ഒഡീഷ ലോകകപ്പ് 2023 കോഫി ടേബിൾ ബുക്ക്

കായിക-സാംസ്‌കാരിക ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എഫ്ഐഎച്ച് ഒഡീഷ പുരുഷ ലോകകപ്പ് 2023’ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു.

ദി ഹിന്ദു ഗ്രൂപ്പിൻ്റെ സ്‌പോർട്‌സ് മാസികയായ സ്‌പോർട്‌സ്റ്റാറിൻ്റെ പ്രസിദ്ധീകരണമാണ് ഈ പുസ്തകം.

2023-ൽ നടന്ന 15-ാമത് എഫ്ഐഎച്ച് ഒഡീഷ പുരുഷ ലോകകപ്പാണ് ഉള്ളടക്കം.

ഭുവനേശ്വർ, റൂർക്കേല എന്നീ രണ്ട് പ്രധാന ലൊക്കേഷനുകളിൽ അഭിമാനകരമായ ടൂർണമെൻ്റിന് ഒഡീഷ ആതിഥേയത്വം വഹിച്ചു.

ഒഡിഷയെ സംബന്ധിച്ചിടത്തോളം FIH ഹോക്കി പുരുഷ ലോകകപ്പ് 2023 ഒരു വലിയ സംഭവമായിരുന്നു.

കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിട്ട നടത്തിപ്പായിരുന്നു.

ഹോക്കിക്ക് പ്രത്യേകിച്ചും ജനങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്.

സ്‌പോർട്‌സ്‌സ്റ്റാറിൻ്റെ കോഫി ടേബിൾ ബുക്ക് 2023 ലെ എഫ്ഐഎച്ച് ഒഡീഷ ഹോക്കി പുരുഷ ലോകകപ്പിനുള്ള ശാശ്വതമായ ആദരവാണ്.

എല്ലാ ഓൺ-ഫീൽഡ് ആക്ഷനും ഓഫ് ഫീൽഡ് ആഘോഷവും സൂക്ഷ്മമായി പകർത്തുന്നു.

252 പേജുള്ള ബുക്ക് കായിക മികവിന് ജീവൻ നൽകുന്ന മികച്ച ഫോട്ടോകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

വരും തലമുറകൾക്ക് ലോകകപ്പിൻ്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നു.

ലോകകപ്പിൻ്റെ വിജയം ഒഡീഷയിലെ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രകാശന വേളയിൽ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...