പ്രേം കൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് നാളെ മാർച്ച് 4 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചുമതലയേൽക്കും.

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

അഡിഷണൽ ഡയറക്ടറുടെ അധിക ചുമതലയും നിർവഹിച്ചു വരികയായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ്.

നിലവിലെ ജില്ലാ കലക്ടർ എ ഷിബുവിനെ പൊതുമരാമത്ത് വകുപ്പ് അഡിഷണൽ സെക്രട്ടറിയായും പ്രേം കൃഷ്ണനെ പത്തനംതിട്ട ജില്ലാ കളക്ടറായും നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.

2017 ബാച്ച് ഐഎഎസ് ഓഫീസറായ പ്രേം കൃഷ്ണൻ തൃശൂർ അസിസ്റ്റൻറ് കളക്ടറായാണ് ആദ്യ ചുമതലയേൽക്കുന്നത്.

തുടർന്ന് ദേവികുളം സബ് കളക്ടറായും ശേഷം മലപ്പുറം ജില്ലാ വികസന കമ്മീഷണറായും സ്പോർട്സ് കേരള ഫൗണ്ടേഷൻ  മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.

ബിടെക് ബിരുദധാരിയായ ഇദ്ദേഹം ഇൻഫോസിസിലും ബിഎസ്എൻഎലിലും എൻജിനീയറായി  പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ  അഞ്ജു ശിവദാസ് ആണ് ഭാര്യ. മകൾ വൈഗ കൃഷ്ണ ക്രൈസ്റ്റ് നഗർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. 

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...