പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയെന്ന് ബിഡിജെഎസ്.
ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തും. പത്തനംതിട്ട സീറ്റ് നൽകാത്തതിനെ സംബന്ധിച്ചായിരുന്നു തുഷാർ വെള്ളാപ്പള്ളിക്കും, വെള്ളാപ്പള്ളി നടേശനും എതിരായ പിസി ജോർജിന്റെ പരാമർശങ്ങൾ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അനാവശ്യ വിവാദമുണ്ടാക്കുന്നതാണ് പരാമര്‍ശങ്ങളെന്നാണ് ബിഡിജെഎസ് നിലപാട്.