സ്ത്രീകളുടെ രതിമൂര്‍ഛ പ്രതികരണം
–അജയ് രജപാൽ
രതിസുഖം അനുഭവിക്കുമ്പോള്‍ സ്ത്രീകള്‍ എന്തിനാണ് ശബ്ദമുണ്ടാക്കുന്നത്?
ശ്വാസോച്ഛ്വോസശബ്ദങ്ങളും മൂളലും മുരളലും അലര്‍ച്ചയും ശബ്ദം താഴ്ത്തിയുള്ള വിമ്മിക്കരച്ചിലും ഒക്കെ ചെയ്യുന്നതെന്തിന്?
വര്‍ഷങ്ങളായി ഗവേഷകരുടെ ശ്രദ്ധ ഈ വിഷയത്തിലുണ്ട്. പഠനങ്ങളില്‍ തെളിഞ്ഞ ചില കാര്യങ്ങള്‍ ഇതാ :
താന്‍ അനുഭവിക്കുന്ന സുഖങ്ങളോടുള്ള പ്രതികരണങ്ങളായ പലതരം ശബ്ദങ്ങള്‍ സ്ത്രീകള്‍ പലപ്പോഴും മനപ്പൂര്‍വ്വം ചെയ്യുന്ന ഒന്നല്ല.
ശബ്ദങ്ങളിലൂടെ അവര്‍ സ്വയമറിയാതെ പ്രതികരിച്ചുപോവുകയാണ്.
വേദനയുണ്ടാകുമ്പോള്‍ എല്ലാവരും പെട്ടെന്ന് ശബ്ദത്തിലൂടെ പ്രതികരിക്കുന്നത് സ്വാഭാവികം.
സെക്സ്സുഖത്തിനോട് ശബ്ദത്തിലൂടെ സ്ത്രീ പ്രതികരിക്കാം.
അതുപോലെ ചിലപ്പോള്‍ പുരുഷന്‍റെ ഏതെങ്കിലും സ്പര്‍ശനം അസഹ്യമാകുമ്പോഴും തിരിയുകയോ മറിയുകയോ ചെയ്യുമ്പോഴുള്ള വേദനകള്‍ കൊണ്ടും സ്ത്രീ സെക്സിനിടയ്ക്ക് ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്.
മറ്റു ചിന്തകള്‍ മറന്ന് സെക്സില്‍ നന്നായി മുഴുകാന്‍വേണ്ടി സ്വയം തയ്യാറാകുന്നതാവാം ചിലപ്പോള്‍ സ്ത്രീ ശബ്ദമുണ്ടാക്കുന്നതിന്‍റെ കാരണം.
രതിയുടെ സമയത്ത് പൂര്‍ണനിശബ്ദത പാലിക്കുന്ന ഒരു പങ്കാളി നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ചില പുരുഷന്മാര്‍ പറഞ്ഞതിങ്ങനെ :
അവള്‍ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിച്ചു.
ഞാന്‍ എന്തെങ്കിലും വലിയ തെറ്റ് ചെയ്യുന്നതുപോലെയും തോന്നി.
മാത്രമല്ല രതിയില്‍ പൂര്‍ണമായി മുഴുകാനോ ആസ്വദിക്കാനോ കഴിഞ്ഞുമില്ല.
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം.
സ്ത്രീ ഉണ്ടാക്കുന്ന ശബ്ദങ്ങളിലൂടെ താന്‍ സ്ത്രീയെ സുഖിപ്പിക്കുന്നു എന്ന് പുരുഷന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.
പുരുഷന്മാര്‍ സ്ത്രീ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീ ഉറക്കെയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം പുരുഷന്മാരുമുണ്ട്.
പുരുഷന്‍റെ ലാളനകള്‍ക്ക് സ്ത്രീ നല്‍കുന്ന മറുപടിയാണ് അവള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍. ഇതിലൂടെ പുരുഷന് താന്‍ ചെയ്യുന്നത് സ്ത്രീയ്ക്ക് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്ന് ആ പങ്കാളിയുമായുള്ള അനുഭവപരിചയത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.
അങ്ങനെ സ്ത്രീയ്ക്ക് ഇഷ്ടപ്പെടാത്ത സ്പര്‍ശനങ്ങളോ ലാളനകളോ പുരുഷന് മനസ്സിലാക്കാനും അതില്‍ നിന്നും മാറി സ്ത്രീയ്ക്ക് ഇഷ്ടപ്പെടുന്ന തരം ലാളനകളിലേക്ക് വീണ്ടും തിരിയാനും പുരുഷന് കഴിയും.
അത് ചെയ്യൂ, അത് ചെയ്യാതിരിക്കൂ തുടങ്ങിയ കാര്യങ്ങള്‍ ശബ്ദങ്ങളിലൂടെ സ്ത്രീ പുരുഷനോട് പറഞ്ഞ് അവനെ സുഖപ്രദമായ സെക്സ് ലാളനാവഴികളിലൂടെ നയിക്കുകയാണ് ചെയ്യുന്നത്.
മിക്ക പുരുഷന്മാരും സ്ത്രീയുണ്ടാക്കുന്ന സെക്സ് ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടുകയാണ് ചെയ്യാറുള്ളത്.
കൂടുതല്‍ ശബ്ദപ്രതികരണങ്ങളിലൂടെ പുരുഷന്‍റെ സ്ഖലനത്തിന്‍റെ വേഗത കൂട്ടാനും സ്ത്രീയ്ക്ക് കഴിയും.
താന്‍ തളര്‍ന്നുകഴിഞ്ഞതുകൊണ്ട് ‘സംഗതി’ വേഗം ‘ഫിനിഷ്’ ചെയ്യാന്‍ വേണ്ടിയും ചില സ്ത്രീകള്‍ അതിനനുസരിച്ചുള്ള ശബ്ദപ്രതികരണങ്ങളുണ്ടാക്കി പുരുഷനെ കബളിപ്പിക്കാറുമുണ്ട്.
പുരുഷന്‍ വളരെ വേഗത്തില്‍ രതിമൂര്‍ഛയിലേക്ക് പോകാതിരിക്കാനും സ്ത്രീയുടെ സാവധാനത്തിലുള്ള ശബ്ദപ്രതികരണങ്ങള്‍ക്ക് സാധിക്കും.
അത്തരത്തില്‍ പുരുഷന്‍റെ ലാളനയുടെയും സ്ഖലനത്തിന്‍റെയും താളം മാറ്റാനും സ്ത്രീയ്ക്ക് കഴിയും.
സെക്സ് ചൂടുപിടിപ്പിക്കുന്നതാണ്. സെക്സ് നനവും ചേര്‍ന്നതാണ്.
ഇതിനൊപ്പം ശബ്ദവും വിമ്മിക്കരച്ചിലും എല്ലാം സെക്സിനെ കൂടുതല്‍ ചൂടുപിടിപ്പിക്കുമെന്നതില്‍ സംശയവുമില്ല.
സ്ത്രീ സുഖാനുഭൂതിയുടെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതിലൂടെ പുരുഷന് കൂടുതല്‍ ലൈംഗികപ്രേരണയുണ്ടാകും.
സ്ത്രീയുടെ ചില ശബ്ദങ്ങള്‍ പുരുഷനില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തക്ക കഴിവുള്ളവയാണ്.
നിശ്ശബ്ദത മനുഷ്യനില്‍ ചിലപ്പോഴൊക്കെ നിമിഷങ്ങളുടെ ആസ്വാദ്യത ഇല്ലാതാക്കുന്ന ഒന്നാണ്.
ശബ്ദമുണ്ടാക്കുന്നതിനേക്കാളും പ്രയാസമാണ് നിശ്ശബ്ദത പാലിക്കുന്നത്.
ഇതും സ്ത്രീ സെക്സില്‍ ശബ്ദമുണ്ടാക്കുന്നതിന്‍റെ ഒരു കാരണമാകാം.
ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതിലൂടെ സ്ത്രീയുടെ രതിസന്തോഷങ്ങള്‍ കൂടുകയാണ് ചെയ്യുന്നത്.
സ്ത്രീകളെ സംബന്ധിച്ച് സെക്സ്, ടെന്നീസ് കോര്‍ട്ട് പോലെയാണെന്നും
ടെന്നീസ് കളിക്കുമ്പോള്‍ പുരുഷകളിക്കാരേക്കാള്‍ വനിതാകളിക്കാരാണ് അലറുകയും മറ്റും ചെയ്ത് കൂടുതല്‍ ശബ്ദമുണ്ടാക്കുന്നതെന്നും അതേ പോലെയാണ് സെക്സിലും സംഭവിക്കുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
സെക്സില്‍ സ്ത്രീകള്‍ ശബ്ദമുണ്ടാക്കുന്നതുകൊണ്ട് പുരുഷനും സ്ത്രീയ്ക്കും സെക്സ് നന്നായി ആസ്വദിക്കാന്‍ സാധിക്കുമെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്.
ദമ്പതികളുടെ സെക്സിലെ പ്രതികരണങ്ങള്‍ അവരുടെ ജീവിതത്തിലും പ്രതിഫലിക്കും.
സെക്സിലെ ശബ്ദപ്രതികരണങ്ങള്‍ പുരുഷന്‍റെയും സ്ത്രീയുടെയും ആത്മവിശ്വാസത്തെയും വര്‍ദ്ധിപ്പിക്കും.