റസിഡന്റ്‌സ് അസോസിയേഷൻ മുഖാമുഖം

റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ആശയത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം. 

കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ദ്വാരക ഉണ്ണിയാണ് ആശയം മുഖാമുഖത്തില്‍ അവതരിപ്പിച്ചത്.

കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള റസിഡന്റ്‌സ് അസോസിയേഷനുകളെ കൂട്ടിയിണക്കി ഒരു അസോസിയേഷന് മിനിമം ഒരു വ്യവസായം എന്ന രീതിയില്‍ വ്യവസായ സംരംഭങ്ങള്‍ മലപ്പുറം ജില്ലയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി. 

കൂടുതലും നാനോ പ്രൊജക്ടുകളാണ് ലക്ഷ്യമിടുന്നത്. 

കൂടാതെ സൗരോര്‍ജ വൈദ്യുത പദ്ധതി സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

ഇതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമോ എന്നായിരുന്നു ചോദ്യം. 

നിര്‍ദേശം നടപ്പാക്കുന്നതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരളത്തിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്ട്‌സ് സെന്ററില്‍ ആയിരുന്നു മുഖാമുഖം.

58 പേര്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആശയങ്ങള്‍ പങ്കുവെച്ചു.
നേരിട്ട് സംവദിക്കാന്‍ സാധിക്കാത്ത 356 പേര്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കി.

Leave a Reply

spot_img

Related articles

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ഇലക്ട്രിസിറ്റി ബോർഡ്‌...

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം.വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും, ക്ഷേത്രമതിൽക്കെട്ടിനകത്തെ ഭണ്ഡാരം തകർത്ത് പണവുമാണ് കവർന്നത്.നട തുറക്കാനായി ക്ഷേത്രം...

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച.ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് മോഷ്ടാക്കൾ കവർന്നത്.വെള്ളിയാഴ്ച രാവിലെ...

പി എം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

പി എം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക്...