മാസപ്പടിക്കേസ്; പിണറായിയുൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എഫ്ആആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം തുടർനീക്കങ്ങൾ നടത്താനാണ് ഇഡിയുടെ നീക്കം.വിജിലൻസ് അന്വേഷണത്തിന് തൽക്കാലത്തേക്ക് സുപ്രീം കോടതി സ്റ്റേ നൽകിയ വിവരം പിണറായി ഹൈക്കോടതിയെ അറിയിക്കും.തങ്ങളുടെ വാദം കേൾക്കാതെ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തു എന്നതടക്കം അതിരൂക്ഷ വിമർശനമാണ് കേസ് നേരത്തെ പരിഗണിച്ച ഘട്ടത്തിൽ ഹൈക്കോടതി സർക്കാരിനെതിരെ നടത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇഡി പിണറായിക്ക് നോട്ടീസ് നൽകിയിരുന്നു.എന്നാൽ നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിടുന്നു.പിണറായി ഉൾപ്പടെയുള്ളവർ മുതിർന്ന അഭിഭാഷകരെ എത്തിച്ച് ഹൈക്കോടതയിൽ ശക്തമായ വാദങ്ങളുയർത്തും.അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൽ അനുകൂലമെന്നാണ് പിണറായിയുടെ വിലയിരുത്തൽ.ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ കേസിലെ ഇഡി അന്വേഷണം ഉൾപ്പടെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടും.അതേസമയം, മാസപ്പടിക്കേസിലെ വിജിലൻസ് അന്വേഷണം സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത് തങ്ങളുടെ അന്വേഷണത്തിന് തടസ്സമില്ലെന്നാണ് ഇഡി നിലപാട്.പിണറായിക്കെതിരെ PMLA 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ല.തെളിവുകൾ നിലനിൽക്കും.ഇസിഐആറിന്റെ നിയമ സാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അന്വേഷണവുമായി മുന്നൊട്ടുപോകാമെന്നാണ് ഇഡിക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

ചേരാനെല്ലൂർ കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ്, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും

ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ, വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ...

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു.മലപ്പുറം ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി...

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടകം സുരേഷ് എം.എൽ.എ

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണ സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ്...

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്‌ഐ മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്‌ഐ മരിച്ചു.പങ്കിപ്പുറം വെള്ളിക്കര വീട്ടിൽ വി.എം.രമേശ് ബാബു (59) ആണ് മരിച്ചത്.ഇന്നലെ രാവിലെ തിരുവന്തപുരത്തു നിന്നു ചങ്ങനാശേരിയിലേക്കുള്ള ട്രെയിൻ...