മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു.മലപ്പുറം ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്.മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീൻ്റെ ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തിയ കുറ്റത്തിന് കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

spot_img

Related articles

മാസപ്പടിക്കേസ്; പിണറായിയുൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എഫ്ആആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവർ...

ചേരാനെല്ലൂർ കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ്, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും

ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ, വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ...

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടകം സുരേഷ് എം.എൽ.എ

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണ സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ്...

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്‌ഐ മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്‌ഐ മരിച്ചു.പങ്കിപ്പുറം വെള്ളിക്കര വീട്ടിൽ വി.എം.രമേശ് ബാബു (59) ആണ് മരിച്ചത്.ഇന്നലെ രാവിലെ തിരുവന്തപുരത്തു നിന്നു ചങ്ങനാശേരിയിലേക്കുള്ള ട്രെയിൻ...