കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ് എൽ സുമേഷ് ആണ് പാലായിൽവെച്ച് 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത്കോട്ടയത്തെ സ്കൂളിൻ്റെ ഇൻസ്പെക്ഷൻ തയ്യാറാക്കുന്നതിനായി ഇദ്ദേഹം 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇന്ന് പാലായിലെ മറ്റൊരു പോളിടെക്നിക്കിൽ ഇദ്ദേഹം എത്തിയ സമയം പരാതിക്കാരൻ കൈക്കൂലിയുമായി എത്തിതുടർന്ന് , വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

spot_img

Related articles

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ: ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസംആൻഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആൻഡ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ്...

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്

കോന്നി കുളത്തുമൺ ഭാഗത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് കാട്ടാനയെ തുരത്താൻ പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി...

നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല

നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്.അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന് പൊലീസ് കണ്ടെത്തി. മക്കളുടെ കാര്യംപോലും നോക്കാൻ പ്രാപ്തിക്കുറവും അമ്മയ്ക്കുണ്ടെന്നാണ് കണ്ടെത്തൽ....