കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്സംഭവത്തില്‍ മലപ്പുറം സ്വദേശി അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എംബിഎ ബിരുദധാരിയാണിയാൾ. വിദ്യാർത്ഥിനികളും മലയാളികളാണ് എന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാർഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം.
അനില സിബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാർഥിനികളെയും കഡബയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.