പുരാവസ്തു തട്ടിപ്പ്‌ കേസ്; സുധാകരൻ രണ്ടാം പ്രതി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രം. എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. തട്ടിപ്പിന് വേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്

തട്ടിപ്പിന് വേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നതിനാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍ റസ്തം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് സുധാകരണെതിരെയുള്ള ആരോപണം. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.
420, 406, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപ്പത്രം സമർപ്പിച്ചത്.

25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ കെ സുധാകരൻ 10 ലക്ഷം കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നേരത്തെ കഴിഞ്ഞ ജൂണ്‍ മാസം ക്രൈംബ്രാഞ്ച് കെ സുധാകരനെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് നടപടി. തുടർന്ന് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു.

2018 ലാണ് കേസിന് ആസ്പദമായ സംഭവം. 2018-ല്‍ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസണ്‍ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നല്‍കിയിരുന്നത്. പണം വാങ്ങുന്നത് കണ്ടുവെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും മൊഴി നല്‍കിയിരുന്നു. മോൻസണില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...