8 ലെയ്ന്‍ 400 മീ. സിന്തറ്റിക് അത് ലറ്റിക് ട്രാക്ക്

പത്തനംതിട്ട ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (മാര്‍ച്ച് ആറിന്) വൈകുന്നേരം അഞ്ചിന് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.

8 ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്

വേള്‍ഡ് അത്ലറ്റിക് നിഷ്‌ക്കര്‍ഷിക്കുന്ന നിലവാര പ്രകാരമുള്ള 8 ലെയ്ന്‍ സിന്തറ്റിക് ട്രാക്കാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുക.

സാന്‍വിച്ച് ടൈപ്പ് നിര്‍മ്മാണ രീതിയിലൂടെ നിര്‍മ്മിക്കുന്ന ട്രാക്കിനോടൊപ്പം സ്റ്റിപ്പിള്‍ ചെയ്‌സ്, ലോംഗ് ജംപ്, ഹൈജംമ്പ്, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, ഡിസ്‌ക് ത്രോ, ഹര്‍ഡില്‍സ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും സജ്ജമാക്കുന്നുണ്ട്.

നാച്വറല്‍ ഫുഡ്‌ബോള്‍ ടര്‍ഫ്

അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്ന ഫിഫ സ്റ്റാന്‍ഡേര്‍ഡ് (105*68 മീറ്റര്‍) നാച്വറല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്.

ഫുട്‌ബോള്‍ ഓട്ടോമാറ്റിക് സ്പ്രിംഗ്ലര്‍ സിസ്റ്റവും സജ്ജമാക്കുന്നുണ്ട്.

നീന്തല്‍ക്കുളം

ഒളിമ്പിക് മത്സരങ്ങള്‍ നടത്തുന്നതിനുള്ള നീന്തല്‍ കുളങ്ങള്‍ക്കുള്ള അളവായ 50*25 മീറ്ററില്‍ ഉള്ള നീന്തല്‍ക്കുളമാണ് തയ്യാറാക്കുന്നത്.

പവലിയന്‍ & ഗ്യാലറി മന്ദിരങ്ങള്‍

നിലവിലുള്ള ഗ്യാലറി കെട്ടിടത്തിന് ഇരുവശത്തുമായി രണ്ട് പവലിയന്‍ ഗ്യാലറി കെട്ടിടങ്ങളും നിര്‍മ്മിക്കുന്നുണ്ട്.

ഇവയ്ക്ക് പുറമേ പാര്‍ക്കിംഗ് സൗകര്യം, ഡ്രൈയിനേജ് സൗകര്യങ്ങള്‍, ഫയര്‍ സേഫ്റ്റി സംവിധാനം വിവിധ കായിക ഇനങ്ങള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....