സരസകവി മൂലൂർ എസ് പദ്‌മനാഭപണിക്കരുടെ ജയന്തി

മൂലൂർ സ്മരണ നൽകുന്ന സന്ദേശം സാമൂഹിക മാറ്റത്തിന് പ്രേരണയാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സരസകവി മൂലൂർ എസ് പദ്‌മനാഭപണിക്കരുടെ 155 – മത് ജയന്തിയും സ്മാരകത്തിൻ്റെ 35-ാം വാർഷിക ആഘോഷത്തിന്റെയും ഉദ്‌ഘാടനം മൂലൂർ സ്‌മാരകത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മാനുഷിക വിഭജനം ഏറെ നടക്കുന്ന കാലഘട്ടത്തിൽ നഷ്ടപെട്ട് പോകുന്ന മാനുഷിക മൂല്യത്തെ ചേർത്ത് പിടിച്ചുകൊണ്ടാണ് മൂലൂർ സ്മാരകം പ്രവർത്തിക്കുന്നത്. മൂലൂർ സ്മരണകൾ വിവേകപൂർവ്വം ചിന്തിക്കുന്നതിനു സഹായിക്കുന്നുവെന്നും സാമൂഹിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം എഴുത്തുകളിലൂടെ വരും തലമുറകളിലേക്കുള്ള വെളിച്ചം അദേഹം പകർന്നു നൽകിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുന്‍എംഎല്‍എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എസ് അനീഷ്‌മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിതാ കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാന്‍, സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗം മനോജ് ദാമോദർ, കെ.എന്‍. രാധാചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....