കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഫണ്ട്; പുതിയ സ്കൂൾ കെട്ടിടം

ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി പുതിയ സ്‌കൂളിൽ പഠിക്കാം.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി എസ് ആര്‍ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം അഡ്വ : ഡീന്‍ കുര്യാക്കോസ് എം പി നിർവഹിച്ചു.  

കേരളത്തിലെ ഏക  ഗോത്രവര്‍ഗ  ഗ്രാമപഞ്ചായത്തായ  ഇടമലക്കുടിയിലെ എൽ പി സ്‌കൂൾ ഈ അധ്യയന വർഷമാണ്  അപ്പർ പ്രൈമറി സ്‌കൂളായി സർക്കാർ ഉയർത്തിയത്.

പുതിയ സ്‌കൂൾ കെട്ടിടത്തിൽ  ഹാള്‍ ആക്കി ഉപയോഗിക്കാവുന്ന തരത്തിലുള്ള  അഞ്ച് ബോർഡ് മുറികള്‍, ഡൈനിങ് ഹാള്‍, കിച്ചണ്‍,  വാഷ് ഏരിയ , കുട്ടികള്‍ക്കുള്ള പ്രത്യേക വാഷ് ഏരിയ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക  ശുചിമുറികൾ എന്നിവയുണ്ട്.

കൂടാതെ  ഡൈനിങ് ടേബിളുകള്‍,  കസേരകള്‍, ക്ലാസ് മുറികളിൽ  വൈദ്യുതീകരണം എന്നിവയെല്ലാം ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.

4151 സ്‌ക്വയർ ഫിറ്റാണ് ആകെ വിസ്തീർണ്ണം. പ്രതികൂല സാഹചര്യങ്ങളും കാലാവസ്ഥയും മറികടന്ന്  66 ലക്ഷം രൂപ ചെലവിൽ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിർമ്മാണം പൂർത്തീകരിച്ചത്.

നിര്‍മ്മാണ സാമഗ്രികള്‍ സൈറ്റില്‍ എത്തിക്കുകയായിരുന്നു പ്രധാന വെല്ലുവിളി.

ഇടമലക്കുടിയിലേക്ക് സംസ്ഥാന പട്ടിക വർഗ്ഗ വികസനവകുപ്പ് നിർമ്മിക്കുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.

ബി എസ് എൻ എൽ 4 ജി സൗകര്യം രണ്ട് മാസം മുൻപ് തന്നെ ഇടമലക്കുടിയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

പരിപാടിയിൽ  ജില്ലാ കളക്ടർ  ഷീബ ജോര്‍ജ് ,  കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍  അമ്രപാലി പ്രശാന്ത് സല്‍വെ, സബ് കലക്ടർമാരായ അരുൺ എസ് നായർ ,  ജയകൃഷ്ണൻ വിഎം ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.  

Leave a Reply

spot_img

Related articles

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്ക് പറ്റി. ബസിലുണ്ടായിരുന്ന 15 വയസ്സോളം പ്രായമായ പെൺകുട്ടി മരിച്ചു എന്നും വിവരമുണ്ട്. ഔദ്യോഗികമായി...