കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി ഇപ്പോൾ അടച്ചിട്ടിരിക്കുന്ന കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 25-ാം നമ്പർ ലെവൽ ക്രോസിംഗ് ഗേറ്റ് (വേദഗിരി ഗേറ്റ്) നാളെ (വെള്ളിയാഴ്ച, മാർച്ച് 8) രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.
ഈ ദിവസങ്ങളിൽ വാഹനഗതാഗതം ഗേറ്റ് നമ്പർ 26 (മേനോൻ ഗേറ്റ്) വഴി തിരിച്ചുവിടും.