ആഹാരം വളരെ സാവധാനത്തില്‍ ചവച്ചരച്ച് കഴിച്ചാല്‍ അത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമത്രേ.
മാത്രമല്ല, രാത്രി കിട്ടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിച്ചിരിക്കുകയും വേണം.
നമ്മള്‍ എങ്ങനെ ആഹാരം കഴിക്കുന്നു എന്നതാണ്, അതായത് ആഹാരം കഴിക്കുന്ന ശീലങ്ങളാണ് ശരീരവണ്ണത്തെ കൂടുതല്‍ സ്വാധീനിക്കുന്നത്.
ജപ്പാനിലെ ക്യുഷു യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍.
ഗവേഷണത്തിനായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിച്ച 60,000 ആളുകളുടെ ആരോഗ്യവിവരങ്ങളാണ് ഉപയോഗിച്ചത്.
നിശ്ചിത ഇടവേളകളില്‍ ഹെല്‍ത്ത് ചെക്ക്അപ് നടത്തിയവരായിരുന്നു ഇവര്‍.
വളരെ ധൃതിയിലാണോ വളരെ പതുക്കെയാണ് സാധാരണഗതിയില്‍ എടുക്കുന്ന സമയം കൊണ്ടാണോ ഭക്ഷണം കഴിച്ചിരുന്നത് എന്ന കാര്യമെല്ലാം ചെക്ക് അപ് സമയത്ത് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.
വളരെ പതുക്കെ ആഹാരം കഴിച്ചവര്‍ക്കായിരുന്നു കൂടുതല്‍ ആരോഗ്യവും വണ്ണക്കുറവും.