അടൂർ പഴകുളത്ത് ഫർണിച്ചർ കടയിൽ തീ പിടുത്തം.
ഇന്നലെ അർദ്ധരാത്രിയോടെയാണ് പഴകുളത്തുള്ള ആറു മുറി കട മുറികളിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ കടക്കു തീ പിടിച്ചത്.
കാരണം വ്യക്തമല്ല. സമീപത്തെ സിമിൻറ് വ്യാപാര സ്ഥാപനവും ഭാഗികമായി കത്തിനശിച്ചു.
അടൂരിൽ നിന്നും കായംകുളത്തു നിന്നും അഗ്നിശമന സേന എത്തി 2 മണിക്കൂർ കഠിനപ്രയത്നത്തിലാണ് തീയണക്കാൻ സാധിച്ചത്.
മറ്റു മുറികളിൽ പ്രവർത്തിക്കുന്ന പാൻ ഷോപ്പ്, ബാർബർ ഷോപ്പ്, മൺപാത്രക്കടകളിലേക്കു തീ പടരാതെ രക്ഷപെട്ടു.