ഇടതു മുന്നണി കൺവെൻഷൻ ഞായറാഴ്ച

കോട്ടയം ലോകസഭ ഇടതു മുന്നണി കൺവെൻഷൻ ഞായറാഴ്ച തിരുനക്കരയിൽ.

കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡലം കൺവെൻഷൻ മാർച്ച് 10 ന് വൈകുന്നേരം 4 ന് കോട്ടയം തിരുനക്കര മൈതാനത്ത് നടത്തുമെന്ന് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

ഇത് സംബന്ധിച്ചുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. കോട്ടയം ലോകസഭ മണ്ഡലത്തിലെ 66, പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളിൽ നിന്നും പതിനായിരം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.

മണ്ഡലത്തിലെ 1198 ബൂത്തുകളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തിൽ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും.

മാത്യു റ്റി തോമസ് എംഎൽഎ, ലതിക സുഭാഷ്, ഇ പി ദാമോദരൻ മാസ്റ്റർ, പി സി ജോസഫ് എക്സ് എംഎൽഎ, മാത്യൂസ് കോലഞ്ചേരി, പി ഗോപകുമാർ, ഡോ. ഷാജി കടമല, ജിയാഷ് കരീം, സലിം വാഴമറ്റം, ദിലീപ് എം കെ, എം എം ദേവസ്യാ തുടങ്ങിയ ഘടകകക്ഷി നേതാക്കളും സി പി എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, ബെന്നി മൈലാടൂർ, എം ടി കുര്യൻ, മാത്യൂസ് ജോർജ്, സണ്ണി തോമസ്, സാജൻe ആലക്കുളം, ഔസേപ്പച്ചൻ തകിടിയേൽ, ബോബൻ ടി തെക്കേൽ, എന്നിവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....