ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് : ജോസ് കെ മാണി

വരാൻ പോകുന്നത് രാജ്യത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് : ജോസ് കെ മാണി.

കോട്ടയം : രാജ്യത്ത് ഇനി നടക്കാൻ പോകുന്നത് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.

കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇത്.

ഇടത് പക്ഷത്തെ ജനങ്ങൾ ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഈ സാഹചര്യത്തിൽ കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ വിജയിക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ് എന്നും അദേഹം പറഞ്ഞു.

എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും വേദിയിൽ പ്രസംഗിച്ചു.

എൽ ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ജോസഫ് ജോൺ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ ജോബ് മൈക്കിൾ എം.എൽ.എ സ്റ്റീഫൻ ജോർജ് എംഎൽഎ പ്രൊഫ ലോപ്പസ് മാത്യു അഡ്വ. ജസ്റ്റിൻ ജേക്കബ്, അഡ്വ. ജോസ് ടോം, അഡ്വ. മുഹമ്മദ് ഇക്ബാൽ , വിജി എം. തോമസ് അഡ്വ. സണ്ണിചാത്തുകുളം, അഡ്വ. എം എം മാത്വു , അഡ്വ. ജോബി ജോസഫ്, അഡ്വ. KZ കുഞ്ചെറിയാ, അഡ്വ. PK ലാൽ, അഡ്വ. റോയിസ് ചിറയിൽ, അഡ്വ. സിറിയക് കുര്യൻ, അഡ്വ. ടോം ജോസ് അഡ്വ. ബോബി ജോൺ, അഡ്വ. സോണി P മാത്യു, അഡ്വ. ബിജു ഇളംതുരുത്തിയിൽ, അഡ്വ. സിബി വെട്ടൂർ, അഡ്വ. തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...