ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ

ധരംശാലയിൽ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ; അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയം ഇന്നിംഗ്സിനും, 64 റൺസിനും.

സ്കോർ – ഇംഗ്ലണ്ട്; ഒന്നാം ഇന്നിംഗ്സ് 218, രണ്ടാം ഇന്നിംഗ്സ് 195.

ഇന്ത്യ – ഒന്നാം ഇന്നിംഗ്സ് 477.

രണ്ടാം ഇന്നിംഗ്സിൽ 77 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇംഗ്ലണ്ടിൻ്റെ പതനം വേഗത്തിലാക്കിയത്.

ജസ്പ്രീത് ബുംമ്രയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ജഡേജ തന്‍റെ പേരിലാക്കി.

നൂറാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനാണ് കളിയിലെ താരം.

84 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ്പ് സ്കോറർ. ജോണി ബെയർസ്റ്റോ 39 റൺസെടുത്തു.

നേരത്തേ തലേന്നത്തെ സ്കോറായ 473 ന് 8 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി.

ഷോയ്ബ് ബഷീർ അഞ്ച് വിക്കറ്റും, ജയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റും വീഴ്ത്തി.

കുൽദീപ് യാദവിൻ്റെ വിക്കറ്റ് വീഴ്ത്തിയതോടെ ആൻഡേഴ്സൻ ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് എന്ന നേട്ടത്തിലെത്തി.

പരമ്പര 4 – 1 എന്ന മാർജിനിൽ വിജയിച്ചതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...